AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ കാത്ത് കേരളം! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Update Today: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ വടക്കൻ കേരളത്തിൽ മാത്രമാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. 

Kerala Weather Update: മഴ കാത്ത് കേരളം! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കാലാവസ്ഥ  മുന്നറിയിപ്പ്
Rain News Kerala Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 25 Jul 2026 | 02:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ വടക്കൻ കേരളത്തിൽ മാത്രമാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ മറ്റെല്ലാ ജില്ലകളിലും പകൽ സമയത്ത് കടുത്ത വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്.

അതേസമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ 27ാം തീയതി മുതൽ (തിങ്കളാഴ്ച്ച) 29 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് 27ാം തീയതി യെല്ലോ അലർട്ടുള്ളത്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് നിലവിൽ മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്.

ALSO READ: വെയിൽ കണ്ട് സന്തോഷിക്കേണ്ട, ഇന്ന് മഴയുണ്ട്; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2 -3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അതേ മേഖലയിൽ തന്നെ തുടരുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേതുടർന്ന് കേരളത്തിൽ ജൂലൈ 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

27/07/2026 (തിങ്കൾ): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

28/07/2026 (ചൊവ്വ) : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

29/07/2026 (ബുധൻ) : തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ ഒരുകാരണവശാലും മത്സ്യബന്ധനം പാടുള്ളതല്ല.

English Summary:

Kerala Weather Update Today on july 25. Latest IMD Prediction Says Chance of rainfall due to a new low pressure area in bay of Bengal. Check the rain alert for next five days in kerala from today onwords.

Follow Us