AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Venjaramoodu Murders: വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും

Venjaramoodu Mass Murder Case: ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ‍ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്.

Venjaramoodu Murders: വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും
Venjaramoodu Mass MurderImage Credit source: Social Media
Sarika KP
Sarika KP | Published: 02 Mar 2025 | 06:20 AM

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ‍ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലും അമ്മയെ ആക്രമിച്ച കേസിലും വെഞ്ഞാറമൂട് പോലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ ശ്രമം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉൾപ്പടെ വിശദമായ അന്വേഷിക്കുന്നുണ്ട്.

Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാന്റെ ഉമ്മയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും

അതേസമയം കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം കഴിഞ്ഞ ദിവസം പറഞ്ഞു. അഫാൻ വിദേശത്തേക്ക് പണം അയച്ചുതന്നിട്ടില്ല, താൻ എല്ലാവരുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും നടന്നതെന്തെന്ന് പോലീസ് കണ്ടെത്തട്ടെയെന്നും ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു. എന്നാൽ മകനാണ് തന്നെ ആക്രമിച്ചതെന്ന കാര്യം പ്രതിയുടെ ഉമ്മ ഷമീന ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. കട്ടിൽനിന്നു വീണ് പരുക്കേറ്റതെന്ന് ഷമീന മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്.