AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രേം നസീറിൻ്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു; ഖബറടക്കം ഇന്ന് തിരുവനന്തപുരത്ത്

Prem Nazir's Eldest Daughter Laila Rasheed Passes Away at 76: 1954 ഓഗസ്റ്റ് 24-ന് തിരുവനന്തപുരത്തെ ചിറയിൻകീഴിലായിരുന്നു ലൈലയുടെ ജനനം. ചിറയിൻകീഴ് കൊടിക്കകം എ.പി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെൻ്റ് എന്നിവിടങ്ങളിൽ നിന്നായി അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. തൻ്റെ പിതാവും ഇതിഹാസ താരവുമായ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ലൈല എഴുതിയ 'ഇതിലെ പോയത് വസന്തം' എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു

പ്രേം നസീറിൻ്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു; ഖബറടക്കം ഇന്ന് തിരുവനന്തപുരത്ത്
ലൈല റഷീദ്Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 08 Oct 2026 | 08:32 AM

കോഴിക്കോട്: മലയാള സിനിമാ ലോകത്തെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി കോഴിക്കോട് പഴയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

കോഴിക്കോട്ടെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം മംഗലപുരം കോറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

Also Read: Kerala Janshatabdi: പുത്തൻ ലുക്കിൽ ജനശതാബ്ദി! നടുവൊടിയാതെ യാത്ര; പുഷ്ബാക്ക് സീറ്റുകൾ തിരിച്ചെത്തി

1954 ഓഗസ്റ്റ് 24-ന് തിരുവനന്തപുരത്തെ ചിറയിൻകീഴിലായിരുന്നു ലൈലയുടെ ജനനം. ചിറയിൻകീഴ് കൊടിക്കകം എ.പി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെൻ്റ് എന്നിവിടങ്ങളിൽ നിന്നായി അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. തൻ്റെ പിതാവും ഇതിഹാസ താരവുമായ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ലൈല എഴുതിയ ‘ഇതിലെ പോയത് വസന്തം’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. 1956-ൽ ചിറയിൻകീഴിൽ പ്രേം നസീർ നിർമ്മിച്ച വീടിന് തൻ്റെ മൂത്ത മകളോടുള്ള സ്നേഹസൂചകമായി ‘ലൈല കോട്ടേജ്’ എന്നായിരുന്നു പേര് നൽകിയിരുന്നത്.

പൊതുമരാമത്ത് വകുപ്പ് മുൻ സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന പരേതനായ ഇ.എ റഷീദാണ് ലൈലയുടെ ഭർത്താവ്. സജിത് ഖാൻ, സോജ എന്നിവർ മക്കളും, വി. നൗഷാദ്, നസ്രീൻ എന്നിവർ മരുമക്കളുമാണ്. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്.

English Summary

Laila Rasheed (76), the eldest daughter of veteran Malayalam actor Prem Nazir, passed away due to a heart attack in Kozhikode. Her funeral will be held today in Thiruvananthapuram.

Follow Us