AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MM Lawrence: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

MM Lawrence: 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാം​ഗമായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായിരുന്നു.

MM Lawrence: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
Credits MM Lawerence
Athira CA
Athira CA | Updated On: 21 Sep 2024 | 12:52 PM

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എൻ ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാം​ഗമായിരുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‌‍ ആക്രമണക്കേസിൽ 22 മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്തും ജയിൽവാസം അനുഭവിച്ചു.

എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളർത്തിയ പ്രധാനനേതാക്കളിൽ ഒരാളായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.