5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Shruthi : ‘ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം; ജെന്‍സന്റെ വീട്ടുകാര്‍ ഒരു കുറവും വരുത്തിയിട്ടില്ല’: ശ്രുതി

Wayanad Landslide Survivor Sruthi : ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് താത്പര്യമെന്നാണ് ശ്രുതി പറയുന്നത്. എല്ലാവരുടെയും പിന്തുണ വേണമെന്നും ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.

Shruthi : ‘ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം; ജെന്‍സന്റെ വീട്ടുകാര്‍ ഒരു കുറവും വരുത്തിയിട്ടില്ല’: ശ്രുതി
ശ്രുതിയും ജെൻസനും (Image credits: screengrab)
Follow Us
sarika-kp
Sarika KP | Published: 21 Sep 2024 13:48 PM

വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വെള്ളാരംകുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇനി തിരിച്ചുവരവിന്റെ പാതയിലാണ്. ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് താത്പര്യമെന്നാണ് ശ്രുതി പറയുന്നത്. എല്ലാവരുടെയും പിന്തുണ വേണമെന്നും ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ട്വന്റി ഫോർ ന്യൂസിനു നൽകിയ പ്രതികരണത്തിൽ ശ്രുതി വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത കണ്ടുവെന്നും അത് വേദനിപ്പിച്ചുവെന്നും ശ്രുതി ‍കൂട്ടിച്ചേർക്കുന്നു.

അപകടത്തിനു പിന്നാലെ എന്നും കൂടെയുണ്ടായത് ടി സിദ്ദിക് എംഎല്‍എ ആണെന്നും അ​ദ്ദേഹം നൽകി പിന്തുണ വളരെ വലുതാണെന്നും ശ്രുതി പറഞ്ഞു. ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ അദ്ദേഹം ചെയ്തു തരുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. അമ്മയുടെ മൃതശരീരം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആചാരപ്രകാരം സംസ്‌കരിക്കണമെന്നേ പറഞ്ഞിരുന്നുള്ളുവെന്നും അത് തനിക്ക് അദ്ദേഹം സാധിച്ചു തന്നുവെന്നും ശ്രുതി പറഞ്ഞു. കൽപ്പറ്റയിൽ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇപ്പോൾ നിൽക്കുന്നതെന്നും. ആശുപത്രിയിലേക്കും മറ്റും പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിതെന്നും അല്ലെങ്കില്‍ ജെന്‍സന്റെ വീട്ടിലേക്ക് പോകുമായിരുന്നെന്നും ശ്രുതി പറഞ്ഞു.

Also read-Wayanad Landslide: ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ

കഴിഞ്ഞ ദിവസമായിരുന്നു വാഹനാപകത്തിൽ പരിക്കേറ്റ ശ്രുതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അപകടത്തിൽ ശ്രുതിയുടെ കാലിനു ​ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് എല്ലാവരോടും നന്ദി പറഞ്ഞാണ് ശ്രുതി മടങ്ങിയത്. ചികിത്സിച്ച ഡോക്ടര്‍മാരോട് നന്ദിയുണ്ട്.ആശുപത്രിയിലെ ജീവനക്കാര്‍ നന്നായി പരിചരിച്ചതിനാലാണ് വേഗം സുഖംപ്രാപിക്കാന്‍ കഴിഞ്ഞതെന്നും ശ്രുതി പറഞ്ഞു. ശ്രുതിക്ക് കൈത്താങ്ങായി ഒപ്പമുണ്ടാകുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള ജീവിതത്തിലും ശ്രുതിക്കൊപ്പം എല്ലാവരും ഉണ്ടാകുമെന്ന് എംഎല്‍എ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ആശുപത്രി കിടക്കയിൽ വച്ച് ശ്രുതി പറഞ്ഞ ആ​ഗ്രഹത്തിന്റെ വീഡിയോ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വയനാട് ഉരുൾപൊട്ടലിൽ മരിച്ച അമ്മ സബിതയെ ഡ‍ി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനു പിന്നാലെ ഹൈന്ദവ ആചാരപ്രകാരം അമ്മയെ ദഹിപ്പിക്കണം എന്നായിരുന്നു ശ്രുതിയുടെ ആ​ഗ്രഹം. കല്‍പ്പറ്റ എം എല്‍ എ ടി.സിദ്ദിഖിനോടായിരുന്നു തന്റെ ആ​ഗ്രഹം പറഞ്ഞത്. ഉടനെ ശരിയാക്കാമെന്ന ഉറപ്പും എംഎൽഎ നൽകി. ഇതിനു പിന്നാലെ പുത്തുമലയിലേക്ക് യാത്രതിരിച്ചു. ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ കഴിഞ്ഞതുകൊണ്ട് ശ്രുതിയേ ആംബുലന്‍സിലായിരുന്നു പുത്തുമലയിലെ ഹാരിസണ്‍ ഭൂമിയിലേക്ക് ‌എത്തിച്ചത് . ഇവിടെ നിന്ന് C192 നമ്പര്‍ കുഴിയില്‍ അടക്കിയ അമ്മക്കരികിലെത്തി. വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പതിയെ മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന്‍റെ ശ്മശാനത്തില്‍ ഐവര്‍മഠത്തിന്‍റെ സഹായത്തോടെ സംസ്കരിച്ചു. ശ്രുതിയുടെ പിതാവ് ശിവണ്ണന്‍റേയും അനിയത്തി ശ്രേയയുടെയും മൃതദേഹം അവിടെ തന്നെയാണ് സംസ്കരിച്ചത്.

Latest News