Vettichira Toll Plaza: ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

Vettichira Toll Plaza Accident: ടോൾബൂത്ത് ലൈനിൽ മെഷർമെന്റിനായി സ്ഥാപിച്ചിരുന്ന കമ്പിയിൽ കൈതട്ടിയാണ് അപകടം. ഇടതുകൈക് പരിക്കേറ്റ ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കോതമം​ഗലത്ത് നിന്ന് വായനാട്ടിലേക്ക് പോയ വിവാഹസംഘത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്.

Vettichira Toll Plaza: ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 26 Apr 2026 | 03:34 PM

വളാഞ്ചേരി: വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ തട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി ക്ലിന്റ് കെയറിനെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. കോതമം​ഗലത്ത് നിന്ന് വായനാട്ടിലേക്ക് പോയ വിവാഹസംഘത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. എറണാകുളം സ്വദേശി ആരിഫ (19), ബാനു ഹാഷിം (രണ്ടര) എന്നിവർക്കാണ് കൈക്ക് പരിക്കേറ്റത്. ടോൾബൂത്ത് ലൈനിൽ മെഷർമെന്റിനായി സ്ഥാപിച്ചിരുന്ന കമ്പിയിൽ കൈതട്ടിയാണ് അപകടം. ഇടതുകൈക്ക് പരിക്കേറ്റ ഇരുവരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ‘ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ’

ബാറിലെ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി, 4 പേർ അറസ്റ്റിൽ

കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന ബാർ ജീവനക്കാർ ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. തുടർന്ന് ശരത്തിനെ പിന്തുടർന്നെത്തിയ നാലം​ഗസംഘം കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പുതിയ വന്ദേഭാരത് ട്രെയിൻ

പുതിയ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് തുടക്കം. കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പറിന് ശേഷം, ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ വരുന്നത്. രണ്ട് നഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് ഇവിടെ എത്തുന്നത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്