5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Viral News : ഡോറയും ബുജിയുമായി രണ്ട് നാലാം ക്ലാസുകാർ ഊരുചുറ്റാൻ ഇറങ്ങി ; അവസാനം ഒരു ഓട്ടോ ചേട്ടൻ വീട്ടിലെത്തിച്ചു

Dora Buji Real Viral News : സ്കൂൾ വിട്ട് ബസിൽ കയറിയാൻ കുട്ടികൾ നാട് ചുറ്റാൻ ഇറങ്ങിയത്. തുടർന്ന് ഇരുവരുടെയും കൈയ്യിൽ പണമില്ലാതെ വന്നപ്പോഴാണ് വരികയായിരുന്നു.

Viral News : ഡോറയും ബുജിയുമായി രണ്ട് നാലാം ക്ലാസുകാർ ഊരുചുറ്റാൻ ഇറങ്ങി ; അവസാനം ഒരു ഓട്ടോ ചേട്ടൻ വീട്ടിലെത്തിച്ചു
Dora The Explorer (Image Courtesy : Dora Explorer Cartoon)
Follow Us
jenish-thomas
Jenish Thomas | Updated On: 07 Jun 2024 11:43 AM

കുട്ടികളിൽ ഏറ്റവും ജനപ്രിയമായ കാർട്ടൂൺ ഷോകളിൽ ഒന്നാണ് ഡോറയുടെ പ്രയാണം (Dora The Explorer). ഡോറയെന്ന പെൺകുട്ടിയും കൂട്ടുകാരനായ ബുജിയെന്ന് കുട്ടികുരങ്ങനും നടത്തുന്ന വിവിധ സാഹസികമായ പ്രയാണമാണ് ഡോറയുടെ പ്രയാണം എന്ന കാർട്ടൂണിൻ്റെ ഇതിവൃത്തം. കാർട്ടൂൺ ഷോകളുടെ പതിവ് ശൈലിയിൽ നിന്നുമാറി പ്രേക്ഷകരായ കുട്ടികളുമായി കൂടുതൽ ഇടപഴകികൊണ്ടാണ് ഡോറയുടെ പ്രയാണം അവതരിപ്പിച്ചത്. 2000ത്തിൻ്റെ തുടക്കത്തിൽ ആദ്യം  ഇംഗ്ലീഷിൽ അവതരിപ്പിച്ച കാർട്ടൂൺ പിന്നീട് മലയാളം ഉൾപ്പെടെയുള്ള നിരവധി ഭാഷകളിൽ മൊഴിമാറ്റി എത്തിച്ചു.

എന്നാൽ ഈ ഷോ വലിതതോതിൽ കുട്ടികളിൽ പ്രതിഫലിക്കാൻ തുടങ്ങി. കാർട്ടൂൺ ഷോയിലെ കഥാപാത്രമായ ഡോറയെ പോലെ സംസാരിക്കുന്നത് പലയിടങ്ങളിലും പ്രകടമായിരുന്നു. ഇപ്പോഴിതാ ഈ കാർട്ടൂൺ കണ്ട് അതിലെ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് രണ്ട് കൂട്ടികൾ നാട് ചുറ്റാൻ ഇറങ്ങിയെന്ന വാർത്തയാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. അതും നാല് ക്ലാസ് പഠിക്കുന്ന രണ്ട് കുട്ടികളാണ് കാർട്ടൂണിലെ ഡോറയെയും ബുജിയെയും പോലെ വേറെ എങ്ങുമല്ല എറണാകുളം ജില്ല ആമ്പലൂരിലാണ് നാലാം ക്ലാസുകാരായ രണ്ട് പേര് ചേർന്ന് ഊരുചുറ്റാൻ ഇറങ്ങിയത്.

ALSO READ : Sanju Techy: പണി തീര്‍ന്നിട്ടില്ല; സഞ്ജു ടെക്കിക്കെതിരെ അടുത്തത് പൊലീസ് കേസ്‌

ജൂൺ അഞ്ചാം തീയതി ബുധനാഴ്ച സംഭവം നടക്കുന്നത്. സ്കൂൾ വിട്ടതിന് ശേഷം സ്വകാര്യ ബസിൽ കയറിയാണ് രണ്ട് കൂട്ടുകാരും ചേർന്ന് ആമ്പലൂരിൽ എത്തിയത്. അവിടെ ഒന്ന് ചുറ്റി തിരഞ്ഞപ്പോൾ ഇരുവരുടെയും കൈയ്യിൽ ഉണ്ടായിരുന്ന പണം തീർന്നു. തുടർന്ന് അളഗപ്പ പോളിടെക്നിക്കിന് സമീപത്തം ഓട്ടോ സ്റ്റാൻഡിൽ എത്തിയ കുട്ടികൾ ജെയ്സൺ എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറി. കൈയ്യിൽ പണമില്ല സമീപത്തെ കല്യാണവീട്ടിൽ കൊണ്ടുവിടണമെന്നാവശ്യപ്പെടുകയായിരുന്നു ഇരുവരും.

കുഴപ്പമില്ല. പറഞ്ഞ സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ജെയ്സൺ കുട്ടികളെ ഉറപ്പുനൽകി. എന്നാൽ കുട്ടികൾക്ക് വഴി പരിചയമില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ജെയ്സണിന് സംശയം തോന്നിയത്. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ കുട്ടികളുടെ സ്കൂൾ ഐഡി കാർഡ് പരിശോധിച്ച് നൽകിയിരിക്കുന്ന ഫോണിൽ ബന്ധപ്പെട്ടു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിൽ എത്തിയിരുന്നു. ഓട്ടോ തിരികെ സ്കൂളിലെത്തിച്ച് ജെയ്സൺ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അരികിലെത്തിച്ചു നൽകി.

Latest News