സിവിക് സെൻസ് വേണമെടാ, ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചെത്തിയ ആളെ തടഞ്ഞ് വയോധിക, വീഡിയോ വൈറൽ
Elderly Woman Stops Scooter Riding on Footpath: സിവിക് സെൻസിന് ഉത്തമമായ മാതൃകയാണ് കോഴിക്കോട് സ്വദേശി ലോകത്തിന് കാണിച്ച് കൊടുത്തത്. റോഡിൽ വാഹനങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുമ്പോൾ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓട്ടിച്ചെത്തിയ ആളെ തടഞ്ഞ വയോധികയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിവിക് സെൻസ് എന്നൊരു വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇന്ന് നിന്ന് സിവിക് സെൻസിന് ഉത്തമമായ മാതൃകയാണ് കോഴിക്കോട് സ്വദേശി ലോകത്തിന് കാണിച്ച് കൊടുത്തത്. റോഡിൽ വാഹനങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുമ്പോൾ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓട്ടിച്ചെത്തിയ ആളെ തടഞ്ഞ വയോധികയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മ ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ എതിർദിശയിൽ നിന്ന് ആക്ടീവ സ്കൂട്ടർ വരികയായിരുന്നു. എന്നാൽ, ഇതുകണ്ട വയോധിക സ്കൂട്ടർ യാത്രികനെ തടയുകയായിരുന്നു. എന്നാൽ അയാൾ വയോധികയോട് കയർത്ത് സംസാരിച്ച് മുന്നോട്ട് പോകുവാൻ ശ്രമിച്ചു.
അപ്പോഴാണ് വയോധിക അമ്മ ശരിക്കും സ്റ്റാറായത്. കയർത്ത് സംസാരിച്ച യാത്രികന് തക്കമറുപടി കൊടുക്കുകയും സ്കൂട്ടറിനെ മുന്നോട്ട്പോകാതെ തടയുകയും ചെയ്തു. കാലുകൾകൊണ്ട് വാഹനം തടഞ്ഞു. കൂടാതെ, യാത്രികൻ വീണ്ടും മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ വയോധിക തന്റെ ബാഗിൽനിന്ന് മൊബൈൽ ഫോണെടുത്ത പ്രഭാവതി, വാഹനത്തിന്റെ ദൃശ്യം ഉൾപ്പെടെ പകർത്താൻ തുടങ്ങി.
ALSO READ: കാലം പോയ പോക്കേ… കല്യാണത്തിന് വിളമ്പിയത് സിഗരറ്റും ഗുട്കയും!
വിഡിയോ:
View this post on Instagram
ഇതോടെ യാത്രികൻ തോൽവി സമ്മതിച്ച് തിരിച്ച് റോഡിലൂടെ പോയി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിഡിയോ വൈറലായതോടെ വയോധികയെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ഇതാണ് യഥാർത്ഥ സിവിക് സെൻസ്, ഇപ്പോൾ ഇങ്ങനെയാണെങ്കിൽ വയോധികയുടെ പ്രൈം ടൈമിൽ എന്തായിരിക്കും തുടങ്ങി കമന്റുകൾ നീളുന്നു.