Padmanabhaswamy Temple: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി; സന്ദർശകൻ കസ്റ്റഡിയിൽ
Padmanabhaswamy Temple: ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയപ്പോഴാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത്.
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയപ്പോഴാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിശോധന നടത്തുകയായിരുന്നു. വിശദമായ പരിശോധനയില്‍ മെറ്റ ഗ്ലാസ് ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൗതുകത്തിന് വേണ്ടി വിഡിയോ ചിത്രീകരിച്ചതെന്നാണ് സുരേന്ദ്ര ഷാ നല്‍കിയ മൊഴിയെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രം സന്ദർശിക്കാനെത്തിയ തീര്‍ഥാടക സംഘത്തിൽപ്പെട്ടയാളാണ് സുരേന്ദ്ര ഷാ. അഞ്ച് സ്ത്രീകളും സുരേന്ദ്ര ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്.
എന്താണ് മെറ്റ ഗ്ലാസ്?
മെറ്റാമെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രത്യേക തരം ഗ്ലാസാണിവ. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് മെറ്റ ഗ്ലാസിലുള്ളത്. ലേസർ, കാമറ, സോളാർ സെൽസ് തുടങ്ങിയ നിയന്ത്രിക്കാനും കഴിയും.