Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം

Voter List Verification, 3 Simple Ways: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ നിങ്ങളുടെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ സമ്മതിദായകന്റെയും കടമയാണ്. ഇപ്പോൾ ഓഫീസുകൾ കയറി ഇറങ്ങാതെ തന്നെ, വീട്ടിലിരുന്ന് നിങ്ങളുടെ സ്മാർട്ട് ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ലളിതമായി വോട്ടർ പട്ടിക പരിശോധിക്കാനും വിവരങ്ങൾ ഉറപ്പുവരുത്താനും സാധിക്കും.

Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം

Voter List Checking

Edited By: 

Arun Nair | Updated On: 26 Apr 2026 | 07:49 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർമാർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലളിതമായ ഘട്ടങ്ങളിലൂടെ പരിശോധന നടത്താം.

വോട്ടർ പട്ടിക പരിശോധിക്കാനുള്ള വഴികൾ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://electoralsearch.eci.gov.in/ എന്ന പോർട്ടലിലൂടെയോ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാം:

  1. എപിക് നമ്പർ ഉപയോഗിച്ച്- തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ നൽകി വിവരങ്ങൾ വേഗത്തിൽ കണ്ടെത്താം. ഭാഷയും സംസ്ഥാനവും തിരഞ്ഞെടുത്ത് നമ്പർ നൽകിയാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും.
  2. വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച്- എപിക് നമ്പർ കൈവശമില്ലാത്തവർക്ക് പേര്, വയസ്സ് (അല്ലെങ്കിൽ ജനനത്തീയതി), ജില്ല, മണ്ഡലം, ബന്ധുവിന്റെ പേര് എന്നിവ നൽകി പട്ടികയിൽ തിരയാവുന്നതാണ്.
  3. മൊബൈൽ നമ്പർ ഉപയോഗിച്ച്- വോട്ടർ പട്ടികയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നൽകിയാൽ വോട്ടർ വിവരങ്ങൾ ലഭ്യമാകും. സ്വന്തം പേര് മാത്രമല്ല, ഒരു ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
    • https://voters.eci.gov.in/download-eroll?stateCode=S11 എന്ന ലിങ്കിൽ പ്രവേശിക്കുക.
    • ജില്ലയും മണ്ഡലവും തിരഞ്ഞെടുക്കുക.
    • നിശ്ചിത ബൂത്ത് സെലക്ട് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ വോട്ടർ പട്ടികയിലെ ക്രമനമ്പറും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത് വോട്ടിംഗ് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
    • പോസ്റ്റ് കാണാം

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്