VV Rajesh: ‘കണ്ണിലെ കൃഷ്ണമണിപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു;എല്ലാ വാഗ്ദാനങ്ങളും പാലിക്കും’; വി.വി.രാജേഷ്

Thiruvananthapuram Corporation Mayor Candidate VV Rajesh: തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച വാ​ഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

VV Rajesh: കണ്ണിലെ കൃഷ്ണമണിപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു;എല്ലാ വാഗ്ദാനങ്ങളും പാലിക്കും; വി.വി.രാജേഷ്

V V Rajesh

Published: 

25 Dec 2025 | 07:12 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി വി.വി. രാജേഷ്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യമുണ്ടെന്നും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തീരുമാനമനുസരിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും ആ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോർപ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച വാ​ഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:തലസ്ഥാനത്ത് കോർപ്പറേഷൻ മേയർ വിവി രാജേഷ്; ച‍ർച്ചകൾക്കൊടുവിൽ തീരുമാനം

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പടക്കം എല്ലാ തിരഞ്ഞെടുപ്പുകളെയും ബിജെപി ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  തെരുവ് നായകളെ കൂട്ടിലടയ്ക്കണം എന്നതാണ് ആദ്യം മനസ്സിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അ‍ഞ്ച് വർഷം അഴിമതിക്കെതിരായ പോരാട്ടം ഭരണത്തിലെത്താൻ സഹായിച്ചുവെന്നും ശക്തമായ പ്രതിപക്ഷമുള്ളതിനെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകിട്ട് ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോ​ഗത്തിനു ശേഷമാണ് മോയർ സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആണ് പേരുകൾ പ്രഖ്യാപിച്ചത്.

Related Stories
Pala Municipality: പുളിക്കകണ്ടം കുടുംബം യുഡിഎഫിനൊപ്പം; പാലായെ നയിക്കാന്‍ ദിയ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍
Railway Update: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യൽ ഇനിയത്ര എളുപ്പമല്ല; ധൻബാദ് എക്സ്പ്രസിൽ ഉൾപ്പെടെ പുതിയ പരിഷ്കരണം
Plus Two Students Arrested: റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ
Thiruvananthapuram Corporation Mayor: തലസ്ഥാനത്ത് കോർപ്പറേഷൻ മേയർ വിവി രാജേഷ്; ച‍ർച്ചകൾക്കൊടുവിൽ തീരുമാനം
Kerala Lottery Result Today: ഇന്ന് നിങ്ങളാണ് കോടീശ്വരൻ; കാരുണ്യയുടെ ഒരു കോടി ലോട്ടറി ഫലമെത്തി
New Year Special Train: ന്യൂയർ സമ്മാനം ദാ വന്നൂ; രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകൾ കൂടി, കൂടുതൽ മെമു സർവീസുണ്ടാകുമോ?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍