AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nehru trophy boat race 2025: നെഹ്റു ട്രോഫി വള്ളംകളി കാണണോ… കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജുണ്ട്…

Watch the Nehru Trophy Boat Race with KSRTC: ഈ സൗകര്യം പ്രയോജനപ്പെടുത്തി നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം നേരിട്ട് അനുഭവിച്ചറിയാൻ ഏവരേയും ക്ഷണിക്കുന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.

Nehru trophy boat race 2025: നെഹ്റു ട്രോഫി വള്ളംകളി കാണണോ… കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജുണ്ട്…
Nehru Trophy Boat RaceImage Credit source: www.facebook.com/NehruTrophyBoatRaceAlpy
aswathy-balachandran
Aswathy Balachandran | Updated On: 19 Aug 2025 15:53 PM

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രാ പാക്കേജുകൾ ഒരുക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പുന്നമടക്കായലിലെ ജലോത്സവം ആസ്വദിക്കാം.

 

യാത്രാ പാക്കേജുകൾ

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം നേരിട്ടറിയാൻ താത്പര്യമുള്ളവർക്കായി വിവിധ ജില്ലകളിൽ നിന്ന് ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി ചാർട്ടേഡ് ബസ് സർവീസുകൾ നടത്തും. ഈ യാത്രകളിൽ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ വിഭാഗങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ യാത്രാ പാക്കേജിനൊപ്പം ലഭ്യമാക്കും.

 

ടിക്കറ്റ് വിൽപ്പന

വള്ളംകളിയുടെ ടിക്കറ്റുകൾ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സി രണ്ട് മാർഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്:

പ്രത്യേക കൗണ്ടറുകൾ: ആലപ്പുഴ ഡിപ്പോയിൽ വള്ളംകളി ടിക്കറ്റുകൾക്കായുള്ള പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ആലപ്പുഴ കൂടാതെ കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രത്യേക കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം.

വാട്ട്സ്ആപ്പ് ബുക്കിംഗ്: 9846475874 എന്ന നമ്പറിലേക്ക് പേര്, ആവശ്യമുള്ള പാസ്സിന്റെ വിഭാഗം, ആളുകളുടെ എണ്ണം എന്നിവ വാട്ട്സ്ആപ്പ് സന്ദേശമായി അയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. തുടർന്ന് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ QR കോഡ് വഴി ഓൺലൈനായി പണം അടയ്ക്കുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കും. ഈ ടിക്കറ്റുകൾ ഓഗസ്റ്റ് 30-നോ അതിന്റെ തലേദിവസമോ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പ്രത്യേക കൗണ്ടറിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

ഈ സൗകര്യം പ്രയോജനപ്പെടുത്തി നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം നേരിട്ട് അനുഭവിച്ചറിയാൻ ഏവരേയും ക്ഷണിക്കുന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.