Wayanad Kalladi Landslide : വയനാട് മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണസംഖ്യ ഉയരുന്നു
Wayanad Kalladi Landslide Latest Update: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍ പെട്ടവരില്‍ നാല് പേരുടെ കൂടി മൃതദേഹം ഇന്ന് ഇതുവരെ കണ്ടെത്തി. പ്രദേശത്ത് വിവിധ സോണുകളായി തിരിച്ച് തിരച്ചില്‍ പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ന് രാവിലെ നടന്ന തിരച്ചിലില്‍ സോണ്‍ ഒന്നില്‍ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

Wayanad Kalladi Landslide
കല്‍പ്പറ്റ : വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍ പെട്ടവരില്‍ നാല് പേരുടെ കൂടി മൃതദേഹം ഇന്ന് ഇതുവരെ കണ്ടെത്തി. പ്രദേശത്ത് വിവിധ സോണുകളായി തിരിച്ച് തിരച്ചില്‍ പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സൈറ്റ് എഞ്ചിനീയറായ ഹിമാചല്‍ സ്വദേശി രാഹുല്‍ ശര്‍മ്മ, എക്‌സവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്‍ (ബീഹാര്‍), ഉത്തര്‍പ്രദേശ് സ്വദേശിയായ അസ്ഹറുദ്ദീന്‍ അന്‍സാരി, തിരിച്ചറിയാത്ത ഒരു മൃതദേഹം കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അപകടത്തില്‍ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നു. നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ നടന്ന തിരച്ചിലില്‍ സോണ്‍ ഒന്നില്‍ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പുഴയുടെ സമീപത്തായുള്ള മൂന്നാം സോണിലെ പിരിശോധനയിലാണ് അടുത്ത മൃതദേഹം ലഭിച്ചത്. പുഴ കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ പ്രധാനമായും നടത്തുന്നത്. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് പതിച്ച ബസ്സും മറ്റ് അവശിഷ്ടങ്ങളും നീക്കയതോടെ തിരച്ചില്‍ സുഗമമായിട്ടുണ്ട്. പരമാവധി ഇടങ്ങളില്‍ ഇന്ന് തന്നെ മണ്ണ് നീക്കി പരിശോധന നടത്താനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങളും, പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘമാണ് നിലവില്‍ തിരച്ചലിന് നേതൃത്വം കൊടുക്കുന്നത്.
Also Read: വയനാട് തുരങ്കപ്പാത നിർമാണം നിർത്തിവെച്ചു; കള്ളാടി ദുരന്തത്തിൽ സമഗ്ര അന്വേഷണം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് രാവിലെ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം എത്തി. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണാമായും പ്രതിപക്ഷ നേതാവ് തള്ളി. സംഭവിച്ച വീഴ്്ച മറയ്ക്കാന്‍ വിവാദമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. പാരിസ്ഥിത അനുമതി ലഭിച്ച് ഏതെങ്കിലും വിധത്തിലുള്ള സൂത്രപ്പണിയിലൂടെയല്ല. സുതാര്യമായ പഠനമാണ് നേരത്തെ നടത്തിയത് എന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗം ചേര്‍ന്ന് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടു, പക്ഷേ എന്തുകൊണ്ട് ആ തീരുമാനം നടപ്പിലാകാതെ പോയി എന്നും അദ്ദേഹം ചോദിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ വസത്രങ്ങള്‍ ഇല്ല. അക്കാര്യങ്ങളില്‍ കൂടി ശ്രദ്ധവേണമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
English Summary
The bodies of four more victims of the landslide in Kalladi, Wayanad, have been recovered so far today. These additional bodies were found as search operations, organized into various zones, continue in the area. During this morning’s search, two bodies were recovered from Zone One.