Wayanad Township: വിഷുവിന് മുമ്പ് മുണ്ടക്കൈ പുനരധിവാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

Wayanad Rehabilitation: ആകെ വിഭാവനം ചെയ്ത 410 വീടുകളിൽ ഒന്നാം ഘട്ടത്തിലെ 178 വീടുകൾ പൂർത്തിയായി. വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ 1000 ചതുരശ്ര അടിയിലാണ് ഓരോ വീടും. ഭാവിയിൽ രണ്ടാം നില പണിയാവുന്ന രീതിയിലാണ് അടിത്തറ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും നേരിട്ട് വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് എല്ലാവർക്കും ഒരിടത്ത് താമസിക്കാനുള്ള ടൗൺഷിപ്പ് എന്ന തീരുമാനമെടുത്തത്.

Wayanad Township: വിഷുവിന് മുമ്പ് മുണ്ടക്കൈ പുനരധിവാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

Pinarayi Vijayan (1)

Published: 

06 Apr 2026 | 08:53 PM

കണ്ണൂർ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിൽ വിഷുവിന് മുമ്പ് താമസം ആരംഭിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്താണ് പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടൗൺഷിപ്പിലെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ അവസ്ഥ ആർക്കും പരിശോധിക്കാവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ കൂടി പൂർത്തിയാക്കി താമസം തുടങ്ങണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അത് പരിഗണിച്ച് വിഷുവിന് മുന്നേ അവർക്ക് സ്വന്തം വീട്ടിലേക്ക് മാറാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read – യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഏപ്രില്‍ 10 മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പുതിയ ചട്ടം

ആകെ വിഭാവനം ചെയ്ത 410 വീടുകളിൽ ഒന്നാം ഘട്ടത്തിലെ 178 വീടുകൾ പൂർത്തിയായി. വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ 1000 ചതുരശ്ര അടിയിലാണ് ഓരോ വീടും. ഭാവിയിൽ രണ്ടാം നില പണിയാവുന്ന രീതിയിലാണ് അടിത്തറ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും നേരിട്ട് വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് എല്ലാവർക്കും ഒരിടത്ത് താമസിക്കാനുള്ള ടൗൺഷിപ്പ് എന്ന തീരുമാനമെടുത്തത്. മത്സ്യത്തൊഴിലാളികൾക്കായി 2,782 വീടുകളും 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ട്.

‌ഇതുവരെ 4,56,689 പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കാനായത് വലിയ നേട്ടമാണ്. ഓരോ വർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപ്പെട്ടു എന്ന് ജനങ്ങളെ ബോധിപ്പിക്കാനാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്