Kerala Assembly Election 2026: വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നിയമങ്ങളും വസ്തുതകളും അറിയാം

Know the Truth About Election Day Rules and Rights: സ്ഥാനാർത്ഥികളിൽ ആരോടും താൽപ്പര്യമില്ലെങ്കിൽ 'നോട്ട' അമർത്താനുള്ള അവകാശവും നിങ്ങൾക്ക് ഉപയോഗിക്കാം. പരാതികൾ പറയുന്നതിനേക്കാൾ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് രേഖപ്പെടുത്തുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്തം. വോട്ട് ചെയ്തില്ലെങ്കിൽ പിഴയോ തടവോ ലഭിക്കില്ല. റേഷൻ കാർഡ്, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയെ ഇത് ബാധിക്കില്ല.

Kerala Assembly Election 2026: വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നിയമങ്ങളും വസ്തുതകളും അറിയാം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 07:04 PM

വോട്ട് രേഖപ്പെടുത്തുക എന്നത് ഒരു പൗരന്റെ അവകാശമാണ്, എന്നാൽ അതൊരു നിർബന്ധിത കടമയല്ല. ഇന്ത്യയിൽ വോട്ട് ചെയ്തില്ല എന്ന കാരണത്താൽ ഒരാൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ നിലവിൽ വ്യവസ്ഥയില്ല. ഓസ്‌ട്രേലിയയോ ബ്രസീലോ പോലുള്ള രാജ്യങ്ങളിൽ വോട്ട് നിർബന്ധിതമാണ്, എന്നാൽ ഇന്ത്യയിൽ അങ്ങനെയൊരു നിയമമില്ല. വോട്ട് ചെയ്തില്ലെങ്കിൽ പിഴയോ തടവോ ലഭിക്കില്ല. റേഷൻ കാർഡ്, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയെ ഇത് ബാധിക്കില്ല. വോട്ടർ പട്ടികയിൽ നിന്ന് പേര് ഉടനടി നീക്കം ചെയ്യപ്പെടുകയുമില്ല.

നഷ്ടമാകുന്നത് എന്തൊക്കെ?

നിയമനടപടികൾ ഇല്ലെങ്കിലും ചില പ്രായോഗിക കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വോട്ട് രേഖപ്പെടുത്താനാണ് നാളെ സർക്കാർ അവധി നൽകിയിരിക്കുന്നത്. വോട്ട് ചെയ്യുന്നില്ലെങ്കിൽ സാങ്കേതികമായി ഈ അവധിക്ക് നിങ്ങൾ അർഹരല്ല. തുടർച്ചയായി വോട്ട് ചെയ്യാതിരിക്കുകയും ഉദ്യോഗസ്ഥർ വരുമ്പോൾ വീട്ടിലില്ലാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ പേര് എഎസ്ഡി ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. ഇത് ഭാവിയിൽ വോട്ട് ചെയ്യുന്നത് സങ്കീർണ്ണമാക്കും.

Also Read – ചുവന്ന കൊടി കാണുമ്പോൾ രക്തം തിളയ്ക്കും; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

അടുത്ത അഞ്ച് വർഷം നിങ്ങളുടെ നാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. സ്ഥാനാർത്ഥികളിൽ ആരോടും താൽപ്പര്യമില്ലെങ്കിൽ ‘നോട്ട’ അമർത്താനുള്ള അവകാശവും നിങ്ങൾക്ക് ഉപയോഗിക്കാം. പരാതികൾ പറയുന്നതിനേക്കാൾ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് രേഖപ്പെടുത്തുന്നതാണ് ഒരു പൗരന്റെ ഉത്തരവാദിത്തം.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോസ്റ്റ് കാണാം

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി