AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: ഭൂരിപക്ഷം ഇത്തവണ കൂടും ? വി ശിവൻകുട്ടിയുടെ ആത്മവിശ്വാസത്തിന് കാരണം

2011-ൽ ബിജെപിയുടെ തന്നെ പ്രബല നേതാവായിരുന്ന ഒ-രാജഗോപാലിനോട് എറ്റുമുട്ടിയപ്പോൾ അന്ന് നേടിയ ഭൂരിപക്ഷം 6415 വോട്ടായിരുന്നു. എന്നാൽ 2016-ൽ മണ്ഡലം പിടിച്ചെടുത്ത് ഒ.രാജഗോപാൽ നേടിയത് 8,671 വോട്ടുകളുടെ ഭൂരിപക്ഷം. 2016-ൽ വീണ്ടും വി.ശിവൻകുട്ടിക്ക് മണ്ഡലം തിരികെ കിട്ടി, എന്നാൽ 2011-ൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു അത്. 3,949 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. 2466 വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തിൽ വന്നു

Kerala Assembly Election 2026: ഭൂരിപക്ഷം ഇത്തവണ കൂടും ? വി ശിവൻകുട്ടിയുടെ ആത്മവിശ്വാസത്തിന് കാരണം
വി.ശിവൻകുട്ടിImage Credit source: facebook / V Sivankutty
Arun Nair
Arun Nair | Updated On: 14 Apr 2026 | 12:45 PM

ത്രികോണ മത്സരം നടന്നാലും ഇല്ലെങ്കിലും തൻ്റെ ഭൂരിപക്ഷം എത്ര കടക്കുമെന്ന് ഇപ്പോഴെ പറയാൻ വി.ശിവൻകുട്ടിയെ പ്രേരിപ്പിച്ചത് ആത്മവിശ്വാസം മാത്രമാണോ എന്നതാണ് ഇന്നത്തെ ചിന്ത. നേമത്ത് ഇടവും വലവും നടുവും പ്രബലരായ സ്ഥാനാർത്ഥികളാകുമ്പോൾ ഒരു കടുകിട വ്യത്യാസം പോലും വിജയികളെ നിശ്ചയിക്കാം എന്നായിരുന്നു തിരഞ്ഞെടുപ്പിൻ്റെ തുടക്ക കാലത്ത് കേട്ടിരുന്നത്. എങ്കിലും താൻ 5000 വോട്ടിൻ്റെ ഭൂരിപക്ഷം നേടുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നു വി.ശിവൻകുട്ടിയുടെ മാധ്യമങ്ങളോടുള്ള വാക്കുകളിൽ. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവ് ഭൂരിപക്ഷം ഇത്തവണ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കും.

അന്നത്തെ ഭൂരിപക്ഷം

2011-ൽ ബിജെപിയുടെ തന്നെ പ്രബല നേതാവായിരുന്ന ഒ-രാജഗോപാലിനോട് എറ്റുമുട്ടിയപ്പോൾ അന്ന് നേടിയ ഭൂരിപക്ഷം 6415 വോട്ടായിരുന്നു. എന്നാൽ 2016-ൽ മണ്ഡലം പിടിച്ചെടുത്ത് ഒ.രാജഗോപാൽ നേടിയത് 8,671 വോട്ടുകളുടെ ഭൂരിപക്ഷം. 2016-ൽ വീണ്ടും വി.ശിവൻകുട്ടിക്ക് മണ്ഡലം തിരികെ കിട്ടി, എന്നാൽ 2011-ൽ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു അത്. 3,949 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. 2466 വോട്ടുകളുടെ കുറവ് ഭൂരിപക്ഷത്തിൽ വന്നു. ഇത്തവണ അത് 5000-ലേക്ക് എത്തുമെന്നാണ് വി.ശിവൻകുട്ടിയുടെ ആത്മവിശ്വാസം.

കോൺഗ്രസ്സിന് എന്താണ് പറയാനുള്ളത്

എൽഡിഎഫിലെ വി.ശിവൻകുട്ടിക്ക് പുറമെ, ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും, യുഡിഎഫിനായി കെഎസ് ശബരീനാഥനും മത്സരത്തിനെത്തുകയാണ്. മറ്റൊരു വശം നോക്കിയാൽ രണ്ട് ടേമുകളിൽ യുഡിഎഫിനായി എൻ ശക്തൻ വിജയിച്ചതൊഴിച്ചാൽ യുഡിഎഫിന് 2016-ലും, 2021-ലും ഒരു ശക്തനായ സ്ഥാനാർത്ഥി നേമത്തുണ്ടായിട്ടില്ല.

ഇത്തവണ ശബരീനാഥൻ വരുമ്പോൾ ആ പ്രശ്നവും മാറുകയാണ്. നിലവിൽ തിരുവനന്തപുരം നഗരസഭാംഗമാണ് ശബരീനാഥൻ. 80 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഇനി അന്തിമഫലം വരുമ്പോൾ അറിയാം.

 

 

Follow Us