കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും; രാഹുൽ ഗാന്ധി

രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതിനാൽ അത് വികസനത്തെ ബാധിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും; രാഹുൽ ഗാന്ധി

Congress Leader Rahul Gandhi

Published: 

15 Apr 2024 | 01:02 PM

സുൽത്താൻ ബത്തേരി: കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതിനാൽ അത് വികസനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കൽപം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കൽപം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാൾ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേർന്നു നിൽക്കുന്നതാണ്. രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തിൽ കത്തെഴുതി. വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിർബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂർ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാർത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കൽ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്