Bank Holidays in November 2026: നവംബറിൽ ബാങ്കുകൾ എത്ര ദിവസം പ്രവർത്തിക്കില്ല? അവധികൾ അറിയാം
Bank Holiday List November 2026 Check Dates and State-Wise Closures: നവംബറില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസങ്ങളിലല്ല ബാങ്കുകള്‍ അടച്ചിടുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അവധിപ്പട്ടിക അനുസരിച്ച് പ്രാദേശിക ആഘോഷങ്ങള്‍ക്കനുസരിച്ചാണ് അവധി നിശ്ചയിച്ചിരിക്കുന്നത്.
നവംബര്‍ മാസത്തില്‍ ബാങ്കില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്താന്‍ പദ്ധതിയിടുന്നവര്‍ അവധിദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ദീപാവലി, ലക്ഷ്മി പൂജ, ഛഠ് പൂജ, ഗുരുനാനാക് ജയന്തി തുടങ്ങി വിവിധ ആഘോഷങ്ങളെത്തുടര്‍ന്ന് നവംബറില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസങ്ങളിലല്ല ബാങ്കുകള്‍ അടച്ചിടുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അവധിപ്പട്ടിക അനുസരിച്ച് പ്രാദേശിക ആഘോഷങ്ങള്‍ക്കനുസരിച്ചാണ് അവധി നിശ്ചയിച്ചിരിക്കുന്നത്.
നവംബറിലെ പ്രധാന ബാങ്ക് അവധികള്‍
നവംബര്‍ 9 തിങ്കളാഴ്ച– ദീപാവലി, ലക്ഷ്മി പൂജ, ഗോവര്‍ധന്‍ പൂജ, വിശ്വകര്‍മ ദിനം എന്നിവയുമായി ബന്ധപ്പെട്ട് ത്രിപുര, മധ്യപ്രദേശ്, ചണ്ഡീഗഢ്, സിക്കിം, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
നവംബര്‍ 10 ചൊവ്വാഴ്ച– ദീപാവലി, ബാലിപ്രതിപദ, ഗോവര്‍ധന്‍ പൂജ, ലക്ഷ്മി പൂജ, വിക്രം സംവത് പുതുവര്‍ഷം എന്നിവയെത്തുടര്‍ന്ന് ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്.
നവംബര്‍ 11 ബുധനാഴ്ച– ലക്ഷ്മി പൂജ, നിംഗോള്‍ ചക്കൗബ, ഭ്രാതൃദ്വിതീയ, ഭായ്ദൂജ്, ചിത്രഗുപ്ത ജയന്തി എന്നിവയുമായി ബന്ധപ്പെട്ട് സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.
നവംബര്‍ 13 വെള്ളിയാഴ്ച– വാങ്ഗാല ഉത്സവത്തോടനുബന്ധിച്ച് മേഘാലയയില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
നവംബര്‍ 16 തിങ്കളാഴ്ച– ഛഠ് പൂജ, സൂര്യ ഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
നവംബര്‍ 20 വെള്ളിയാഴ്ച– ഇഗാസ്-ബഗ്വാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ ബാങ്കുകള്‍ക്ക് അവധിയാണ്.
നവംബര്‍ 23 തിങ്കളാഴ്ച– സെങ് കുട്ട് സ്‌നെം ആഘോഷത്തോടനുബന്ധിച്ച് മേഘാലയയില്‍ ബാങ്കുകള്‍ അടച്ചിടും.
നവംബര്‍ 24 ചൊവ്വാഴ്ച– ഗുരുനാനാക് ജയന്തി, കാര്‍ത്തിക പൂര്‍ണിമ, റാസ് പൂര്‍ണിമ എന്നിവയുമായി ബന്ധപ്പെട്ട് മിസോറം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
നവംബര്‍ 27 വെള്ളിയാഴ്ച– കനകദാസ ജയന്തിയോടനുബന്ധിച്ച് കര്‍ണാടകയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ഞായറാഴ്ചകളും ശനിയാഴ്ചകളും ഉള്‍പ്പെടെയുള്ള അവധി
പ്രാദേശിക ആഘോഷങ്ങള്‍ക്കുള്ള അവധികള്‍ക്ക് പുറമെ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ ബാങ്ക് ശാഖകള്‍ അടച്ചിടും. നവംബര്‍ 1, 8, 15, 22, 29 തീയതികളാണ് ഈ മാസത്തെ ഞായറാഴ്ചകള്‍. രണ്ടാം ശനിയാഴ്ചയായ നവംബര്‍ 14നും നാലാം ശനിയാഴ്ചയായ നവംബര്‍ 28നും ബാങ്കുകള്‍ക്ക് രാജ്യവ്യാപകമായി അവധിയായിരിക്കും.
കേരളത്തില്‍ നവംബറില്‍ എത്ര ദിവസം ബാങ്ക് അവധി?
ആര്‍ബിഐയുടെ പട്ടികയില്‍ നവംബറില്‍ കേരളത്തിനായി പ്രത്യേക പ്രാദേശിക ബാങ്ക് അവധി രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഞായറാഴ്ചകളായ നവംബര്‍ 1, 8, 15, 22, 29 തീയതികളും രണ്ടാം ശനിയാഴ്ചയായ നവംബര്‍ 14, നാലാം ശനിയാഴ്ചയായ നവംബര്‍ 28 തീയതികളും ഉള്‍പ്പെടെ ഏഴ് ദിവസമാണ് സാധാരണ ബാങ്ക് ശാഖകള്‍ അടച്ചിടുക.
English Summary
Banks across India will observe several holidays in November 2026 due to regional festivals and national observances. The article provides a state-wise list of bank closures and highlights the holidays applicable in Kerala.