AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

LIC: അഞ്ച് വർഷം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം; എൽഐസിയുടെ ഈ പദ്ധതിയെ അറിയാം

Pay Premium for 5 Years and Get Lifetime Income Know LIC Jeevan Utsav Benefits: റെഗുലര്‍ ഇന്‍കം ബെനിഫിറ്റ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വര്‍ഷംതോറും ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ പോളിസിയാണെങ്കില്‍ ഇത് 50,000 രൂപയാണ്. അഞ്ച് വര്‍ഷത്തെ പ്രീമിയം അടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ പതിനൊന്നാം പോളിസി വര്‍ഷം മുതലാണ് വരുമാനം ലഭിച്ചുതുടങ്ങുക.

LIC: അഞ്ച് വർഷം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം; എൽഐസിയുടെ ഈ പദ്ധതിയെ അറിയാം
എല്‍ഐസിImage Credit source: SOPA Images/Getty Images Editorial 2026
Shiji M K
Shiji M K | Published: 31 Oct 2026 | 10:19 AM

വിരമിച്ച ശേഷവും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഐസിയുടെ ജീവന്‍ ഉത്സവ് പോളിസി പരിഗണിക്കാം. അഞ്ച് മുതല്‍ 16 വര്‍ഷം വരെ പ്രീമിയം അടയ്ക്കാവുന്ന ഈ പദ്ധതിയില്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷനും നിബന്ധനകളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ വരുമാനം ലഭിക്കും.

അഞ്ച് ലക്ഷം രൂപയുടെ പോളിസിക്ക് എത്ര പ്രീമിയം?

കുറഞ്ഞ അടിസ്ഥാന സം അഷ്വേര്‍ഡ് അഞ്ച് ലക്ഷം രൂപയാണ്. 30 വയസുള്ള ഒരാള്‍ അഞ്ച് ലക്ഷം രൂപയുടെ പോളിസി എടുക്കുന്നുവെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധിക്കനുസരിച്ച് വാര്‍ഷിക തുകയില്‍ മാറ്റമുണ്ടാകും.

  • അഞ്ച് വര്‍ഷം- 1,10,150
  • എട്ട് വര്‍ഷം- 72,600
  • 12 വര്‍ഷം- 44,275
  • 16 വര്‍ഷം- 30,025

ഇവ ഉദാഹരണ കണക്കുകളാണ്. നികുതിയും മറ്റ് ബാധകമായ നിരക്കുകളും അധികമായേക്കാം.

വര്‍ഷം 50,000 രൂപ വരുമാനം

റെഗുലര്‍ ഇന്‍കം ബെനിഫിറ്റ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വര്‍ഷംതോറും ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ പോളിസിയാണെങ്കില്‍ ഇത് 50,000 രൂപയാണ്. അഞ്ച് വര്‍ഷത്തെ പ്രീമിയം അടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ പതിനൊന്നാം പോളിസി വര്‍ഷം മുതലാണ് വരുമാനം ലഭിച്ചുതുടങ്ങുക. തുടര്‍ന്ന് പോളിസി വ്യവസ്ഥകള്‍ക്ക് വിധേയമായി ജീവിതകാലം മുഴുവന്‍ വരുമാനം ലഭിക്കും.

Also Read: SCSS Scheme: നികുതി ഒഴിവാക്കി ലക്ഷങ്ങൾ സമ്പാദിക്കാം; മുതിർന്ന പൗരന്മാർക്ക് നേട്ടം

ഗ്യാരണ്ടീഡ് അഡീഷന്‍സും അധിക ആനുകൂല്യങ്ങളും

പ്രീമിയം അടയ്ക്കുന്ന അര്‍ഹമായ ഓരോ വര്‍ഷവും അടിസ്ഥാന സം അഷ്വേര്‍ഡിന്റെ ഓരോ 1,000 രൂപയ്ക്കും 40 രൂപ വീതം ഗ്യാരണ്ടീഡ് അഡീഷന്‍സ് ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ പോളിസിക്ക് ഇത് വര്‍ഷം 20,000 രൂപയാണ്. ഫ്‌ളെക്‌സി ഇന്‍കം ബെനിഫിറ്റ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അര്‍ഹമായ വരുമാനം പിന്നീട് വാങ്ങുന്നതിനായി മാറ്റിവയ്ക്കാം. മാറ്റിവച്ച തുകയ്ക്ക് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം വാര്‍ഷികം 5.5 ശതമാനം പലിശയും ലഭിക്കും.

മരണാനുകൂല്യവും വായ്പാ സൗകര്യവും

പോളിസി പ്രാബല്യത്തിലിരിക്കെ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി മരിച്ചാല്‍ നോമിനിക്ക് നിശ്ചിത വ്യവസ്ഥകള്‍ പ്രകാരം മരണാനുകൂല്യം ലഭിക്കും. യോഗ്യതയും മറ്റ് നിബന്ധനകളും പാലിക്കുന്നവര്‍ക്ക് പോളിസിയുടെ അടിസ്ഥാനത്തില്‍ വായ്പയും ലഭിച്ചേക്കാം. അധിക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ഓപ്ഷണല്‍ റൈഡറുകളും തിരഞ്ഞെടുക്കാം. പ്രീമിയത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും ആദായനികുതി നിയമത്തിലെ 80C, 10(10D) വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാം.

English Summary

LIC Jeevan Utsav offers lifetime income benefits under selected options after a premium-paying term of 5 to 16 years. With a ₹5 lakh minimum Basic Sum Assured, the plan also provides guaranteed additions, death benefits and loan facilities, subject to policy conditions.

Follow Us