AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: കളക്ടറുടെ സ്നേഹ സമ്മാനം; ഉദയം ഹോമിൽ മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് ഓണാഘോഷം

മലയാളി കൗൺസിൽ മലബാർ പ്രോവിൻസിൻ്റെ പ്രവർത്തനങ്ങളെ കലക്ടർ പ്രശംസിച്ചു. സെൻററിലെ മുതിർന്ന അംഗത്തിനും ഏറ്റവും ഇളയ അംഗത്തിനും സമ്മാനങ്ങളും സെൻററിലെ ജീവനക്കാർക്ക് ഓണക്കോടിയും കലക്ടർ സമ്മാനിച്ചു.

Onam 2025: കളക്ടറുടെ സ്നേഹ സമ്മാനം;  ഉദയം ഹോമിൽ മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് ഓണാഘോഷം
Malayalee Counicil Onam 2025Image Credit source: social media
arun-nair
Arun Nair | Published: 03 Sep 2025 11:09 AM

കോഴിക്കോട് : വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസിൻ്റെ ഓണാഘോഷ ചടങ്ങുകൾ കോഴിക്കോട് ചേവായൂരിലെ ഉദയം ഹോം ഫോർ ട്രാൻസിഷനിൽ നടന്നു. രാവിലെ സെൻ്ററിൽ എത്തിയ വേൾഡ് മലയാളി പ്രവർത്തകരെ അന്തേവാസികൾ പൂക്കളമൊരുക്കിയാണ് സ്വീകരിച്ചത്. ഇവിടത്തെ ഇരുന്നൂറോളം വരുന്ന അന്തേവാസികൾക്കൊപ്പം ഓണസദ്യയുണ്ട് കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കമിട്ടത്. കോഴിക്കോട് സബ്ബ് കലക്ടർ എസ്. ഗൗതംരാജ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് പ്രസിഡൻ്റ് നൗഷാദ് അരീക്കോട് അദ്ധ്യക്ഷനായി.

വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസിൻ്റെ പ്രവർത്തനങ്ങളെ കലക്ടർ പ്രശംസിച്ചു. സെൻററിലെ മുതിർന്ന അംഗത്തിനും ഏറ്റവും ഇളയ അംഗത്തിനും സമ്മാനങ്ങളും സെൻററിലെ ജീവനക്കാർക്ക് ഓണക്കോടിയും കലക്ടർ സമ്മാനിച്ചു. ഒപ്പം വേൾഡ് മലയാളി പ്രവർത്തകർ തൊട്ടടുത്തുള്ള അഗതി മന്ദിരം സന്ദർശിക്കുകയും. 40 വർഷത്തോളമായി ഇവിടെ താമസിക്കുന്ന കുഷ്ഠരോഗം ഭേദമായവരെ സന്ദർശിച്ച് അവരുമായി സംസാരിക്കുകയും ചെയ്തു. ഇവർക്കാവശ്യമായ തുക രക്ഷാധികാരി കെ.കെ. അബ്ദുസ്സലാം സെൻ്ററിൽ ഏല്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൺ ജന: സെക്രട്ടറി രാമചന്ദ്രൻ പേരാമ്പ്ര ചടങ്ങിൽ മുഖ്യാതിഥിയായി. ഉദയം സെൻ്റർ സ്പെഷ്യൽ ഓഫീസർ ഡോ: രാഗേഷ് സ്വാഗതം ആശംസിച്ച ചടങ്ങിഛ പ്രോവിൻസ് ചെയർമാൻ കെ.പി.യു.അലി ഓണസന്ദേശം നൽകി. എഡിഎം.സുരേഷ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ കെ.പി മനോജൻ , ഡെപ്യൂട്ടി കലക്ടർമാരായ ബിജു, പുരുഷോത്തമൻ, ജയശ്രീ, ശാലിനി, മലയാളി കൗൺസിൽ വനിതാ വിംഗ് നേതാക്കളായ ലളിതാ രാമചന്ദ്രൻ, സാജിത കമാൽ , ഫാത്തിമ രഹന, മലയാളി കൗൺസിൽ മലബാർ പ്രോവിൻസ് സെക്രട്ടറി മുർഷിദ് അഹമ്മദ്, കെ.കെ. അബ്ദുസ്സലാം എവ്വി എന്നിവർ സംസാരിച്ചു. ഉദയം സെൻ്റർ സ്പെഷ്യൽ ഓഫീസർ അനിതകുമാരി നന്ദി പറഞ്ഞു.