Honey Bhaskar: ‘ഇരയാക്കിയ ഒരുപാടു പേരെ അറിയാം, ധൈര്യമുണ്ടെങ്കിൽ മാനനഷ്ടകേസ് നൽകട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കര്‍

Honey Bhaskar Against Rahul Mankoottathil: രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുന്നുവെന്നും ഹണി പറഞ്ഞു.

Honey Bhaskar: ഇരയാക്കിയ ഒരുപാടു പേരെ അറിയാം, ധൈര്യമുണ്ടെങ്കിൽ മാനനഷ്ടകേസ് നൽകട്ടെ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കര്‍

ഹണി ഭാസ്‌കർ, രാഹുൽ മാങ്കൂട്ടത്തിൽ

Published: 

21 Aug 2025 06:57 AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ തനിക്ക് അറിയാമെന്നാണ് ഹണി പറയുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുന്നുവെന്നും ഹണി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തന്നോട് രാഹുൽ ചാറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്നും ഹണി ഭാസ്‌കര്‍ ആരോപിക്കുന്നത്.രാഹുലിന്റെ കൂട്ടത്തിലുള്ളവർ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു.

Also Read: യുവ രാഷ്ട്രീയ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങളയച്ചെന്നു നടി റിനി ആൻ ജോർജ്

യാത്രയെ കുറിച്ച് ചോ​​ദിച്ചാണ് തനിക്ക് രാഹുൽ ആദ്യമായി മെസേജ് അയച്ചത്. പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് ​അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഇത് അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. രാ​​ഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ലെന്നും ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെയെന്നുമാണ് ഹണി പറയുന്നത്. നേരിടാൻ താന്‍ തയ്യാറാണെന്നും ഹണി പറയുന്നു.

വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും തന്റെ സ്നേഹം നിനക്ക് മാത്രമാണെന്നും രാഹുല്‍ എല്ലാ സ്ത്രീകളോടും പറഞ്ഞുവെന്ന് താൻ കേട്ടിട്ടുണ്ടെന്നാണ് ഹണി ആരോ​പിക്കുന്നത്. രാഹുൽ കാണിക്കുന്ന സ്നേഹം സത്യമാണെന്നാണ് ഇരകൾ വിചാരിക്കുന്നത്. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും ഹണി ഭാസ്‌കര്‍ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും