AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Arrested: താമരശ്ശേരിയില്‍ പോലീസിനെ കണ്ട യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; പിടികൂടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Man Suspected MDMA Ingestion : പിടികൂടിയ ഇയാളെ ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് മാറ്റുകയായിരുന്നു.

Man Arrested: താമരശ്ശേരിയില്‍ പോലീസിനെ കണ്ട യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; പിടികൂടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ഫായിസ്Image Credit source: social media
Sarika KP
Sarika KP | Published: 21 Mar 2025 | 08:28 PM

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസാണ് എംഡിഎംഎ വിഴുങ്ങിയതായി സംശയിക്കുന്നത്. ഇയാളെ പോലീസ് പിടികൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചിത്. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ ബഹളം വച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ കൈയിലുണ്ടായ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. പിന്നാലെ പിടികൂടിയ ഇയാളെ ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് മാറ്റുകയായിരുന്നു.

Also Read:‘വീട്ടിലുള്ളവരെ കൊല്ലുമെന്ന് നിരന്തരം ഭീഷണി’; ഒടുവിൽ ലഹരിക്കടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റ്

അതേസമയം ഈ മാസം ആദ്യം താമരശ്ശേരിയിൽ സമാനം സംഭവം നടന്നിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട എംഡിഎംഎ വിഴുങ്ങുകയായിരുന്നു. തുടർന്ന് ചികിത്സയിലിരുന്നു യുവാവ് മരണപ്പെടുകയായിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) ആണ് മരിച്ചത്. ഇയാളിൽ നടത്തിയ പരിശോധനയിൽ വയറ്റിനുള്ളില്‍ വെള്ളത്തരികളടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയിരുന്നു. കവറിലെ എംഡിഎംഎ പൊട്ടി വയറ്റിൽ കലർന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.