AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Resort Tent Collapse: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു

Wayanad Resort Tent Collapse: മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് വിനോദ സഞ്ചാരികളുടെ മുകളിലേക്ക് തകർന്നുവീണത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മഴ പെയ്തത് മൂലം മേൽക്കൂരയിലെ പുല്ലുകളിൽ ഭാരം വന്നതാകാം തകരാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Resort Tent Collapse: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 15 May 2025 07:55 AM

കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. വയനാട് മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിലാണ് ദാരുണമായ സംഭവം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. 900 വെഞ്ചേഴ്‌സിന്റെ ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്.

മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് വിനോദ സഞ്ചാരികളുടെ മുകളിലേക്ക് തകർന്നുവീണത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മഴ പെയ്തത് മൂലം മേൽക്കൂരയിലെ പുല്ലുകളിൽ ഭാരം വന്നതാകാം തകരാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു

പാലക്കാട് മണ്ണാർക്കാട് ബിവറേജസ് ഔട്ട്ലറ്റിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് മരണം. മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിലുണ്ടായ തർക്കത്തിനിടെയാണ് കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇർഷാദ് (42) മരിച്ചത്. എന്നാൽ ഇയാളെ കുത്തിയ അക്രമിൽ ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകിട്ട് വിദേശമദ്യ വില്പനശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. ബിവറേജസിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തർക്കത്തിനിടെ പ്രതി ഇർഷാദിനെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തു നിന്ന് പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.