Youth congress Leader VS Sujith: പൊലീസ് തല്ലിച്ചതച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി; വധു തൃഷ്ണ

VS Sujith Weds Thrishna: തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ച‌ടങ്ങിൽ കോൺ​ഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ , സന്ദീപ് വാര്യർ ഉൾപെടെ നിരവധി പേർ പങ്കെടുത്തു.

Youth congress Leader VS Sujith: പൊലീസ് തല്ലിച്ചതച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി;  വധു തൃഷ്ണ

Vs Sujith Weds Thrishna

Published: 

15 Sep 2025 09:21 AM

കുന്നംകുളത്ത് പൊലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ച‌ടങ്ങിൽ കോൺ​ഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ , സന്ദീപ് വാര്യർ ഉൾപെടെ നിരവധി പേർ പങ്കെടുത്തു. ‘ഇന്ന് ആഹ്ലാദത്തിന്‍റെ ദിനം, സുജിത്തും തൃഷ്ണയും ഒന്നായ ദിനം’ എന്ന തലക്കെട്ടോടെ വര്‍ഗീസ് ചൊവ്വന്നൂരും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇരുവർക്കും ആശംസകൾ നേർന്ന് എത്തി.

ഇതിനു മുൻപ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സുജിത്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവാഹസമ്മാനമായി സ്വര്‍ണ മോതിരം വിരലിൽ അണിയിച്ചിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാല നല്‍കിയിരുന്നത്. തന്‍റെ കഴുത്തില്‍ അണിഞ്ഞ മാലയായിരുന്നു ജോസഫ് ഊരി നല്‍കിയത്.

2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദിച്ചത്. മർദനത്തിൽ സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ചൊവ്വല്ലൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പോലീസ് മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതാണ് സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചത്. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെ എന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കോടതി ജാമ്യം നൽകി.

Also Read:കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തു, ഇന്ന് വകുപ്പുതല നടപടി

ഇതിനു പിന്നാലെ സുജിത്ത് നടത്തിയ പോരാട്ടമാണ് ദൃശ്യങ്ങള്‍ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെന്‍ഷനും വഴിവെച്ചത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും