AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

TVS Orbiter V1 EV : ലോക്കൽ ഓട്ടത്തിന് ആള് ബെസ്റ്റാ… കൈയ്യിലൊതൊങ്ങുന്ന വിലയിൽ ടിവിഎസ് ഓർബിറ്റർ V1

TVS Orbiter V1 EV: ടിവിഎസിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഓർബിറ്റർ. ഓർബിറ്ററിന് രണ്ട് വകഭേദങ്ങളാണ് ഉള്ളത്. ഓർബിറ്റർ V1 ഉം ഓർബിറ്റർ V2 വും. ഇതിൽ ഓർബിറ്റർ V1 ആണ് ബേസ് മോഡൽ ആയി വരുന്നത്. കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത നൽകുന്ന ഡിസൈൻ ആണ് വാഹനത്തിന്. ബോക്സി രൂപഘടനയാണ് ഈ ഇലക്ട്രിക് സ്കൂട്ടർ ടിവിഎസ് നൽകിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ഫീച്ചറുകളും വിലയും കിലോമീറ്റർ റേഞ്ചും വിശദമായി പരിശോധിക്കാം.

TVS Orbiter V1 EV :  ലോക്കൽ ഓട്ടത്തിന് ആള് ബെസ്റ്റാ… കൈയ്യിലൊതൊങ്ങുന്ന വിലയിൽ  ടിവിഎസ് ഓർബിറ്റർ V1
Tvs Orbiter V1 Image Credit source: TVS Website
Amal KV
Amal KV | Published: 30 Oct 2026 | 09:05 PM

ടിവിഎസിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഓർബിറ്റർ. ഓർബിറ്ററിന് രണ്ട് വകഭേദങ്ങളാണ് ഉള്ളത്. ഓർബിറ്റർ V1 ഉം ഓർബിറ്റർ V2 വും. ഇതിൽ ഓർബിറ്റർ V1 ആണ് ബേസ് മോഡൽ ആയി വരുന്നത്. കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത നൽകുന്ന ഡിസൈൻ ആണ് വാഹനത്തിന്. ബോക്സി രൂപഘടനയാണ് ഈ ഇലക്ട്രിക് സ്കൂട്ടർ ടിവിഎസ് നൽകിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ഫീച്ചറുകളും വിലയും കിലോമീറ്റർ റേഞ്ചും വിശദമായി പരിശോധിക്കാം.

കിലോമീറ്റർ റേഞ്ച്

ഓർബിറ്റർ V1 ചെറിയ ദൂരം സഞ്ചരിക്കുന്നവർക്ക് എന്തുകൊണ്ടും ഉപകാരപ്രദമാണ്. ഫുൾ ചാർജിൽ 92 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. എന്തായാലും റിയൽ ലൈഫിൽ 70 നു മുകളിൽ റേഞ്ച് വാഹനത്തിന് ലഭിക്കും. 1.8 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് V1 ൽ കമ്പനി നൽകിയിരിക്കുന്നത്. വാഹനത്തിനൊപ്പം 650 വാട്ട്സിന്റെ ചാർജറും ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുന്നതിന് രണ്ടു മണിക്കൂർ സമയമാണ് വേണ്ടത്.

Also Read: ക്ലാസ്സ് ലുക്കും കുറഞ്ഞ വിലയും! ഡെസ്റ്റിനി 110 ക്ലാസ്സിക് എഡിഷനെ അവതരിപ്പിച്ച് ഹീറോ

ചാർജിംഗ്

950 വാട്ട്സിന്റെ വേഗത കൂടിയ ചാർജർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വെറും ഒന്നര മണിക്കൂർ കൊണ്ട് 80 ശതമാനം ബാറ്ററി റീ ചാർജ് ചെയ്യാൻ കഴിയും. V1 ഓപ്ഷനിൽ രണ്ട് കളർ വേരിയന്റുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്, സ്റ്റെല്ലാർ സിൽവറും, മാർടൈൻ കോപ്പറും. ഫ്ലാറ്റ് ആയിട്ടുള്ള സീറ്റാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 845 മില്ലി മീറ്റർ ആണ് സീറ്റിന്റെ നീളം വരുന്നത്.

വാഹനത്തിന്റെ വില

വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 103650 രൂപ മുതലാണ്. സെഗ്മെന്റിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഓർബിറ്റർ. അതുമാത്രമല്ല ബാറ്ററി അസ് എ സർവീസ് (BaaS) വഴി 49999 രൂപ മുതലുള്ള ഇനിഷ്യൽ പെയ്മെന്റ് വഴി വാഹനം സ്വന്തമാക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. എന്നാൽ ഈ സൗകര്യം നിബന്ധനകൾക്ക് വിധേയമായാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ദൈനംദിനം ലോക്കൽ സഞ്ചാരം ഉള്ളവർക്കും കുറഞ്ഞ ദൂരം മാത്രം പ്രതിദിനം സഞ്ചരിക്കുന്നവർക്കും തീർച്ചയായും ഈ മോഡൽ പരിഗണിക്കാവുന്നതാണ്.

ശ്രദ്ധിക്കുക: വാഹനത്തിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് പ്രദേശങ്ങളിലെ ഷോറൂമുകളിൽ നേരിട്ട് എത്തി അറിയുന്നതാകും ഉത്തമം. ഓരോ പ്രദേശങ്ങൾ അനുസരിച്ച് വാഹനത്തിന്റെ വിലയിൽ മാറ്റങ്ങൾ വരാം.

English Summary

The Orbiter is one of TVS’s most budget-friendly electric scooters. It comes in two variants: the Orbiter V1 and the Orbiter V2, with the Orbiter V1 serving as the base model. The vehicle features a highly distinctive design, characterized by a boxy structure. Let’s take a detailed look at its features, price, and range.

Follow Us