Airplane Headaches: വിമാനത്തിൽ കയറുമ്പോൾ തലവേദനിക്കാറുണ്ടോ?; കാരണം, ഒഴിവാക്കാൻ ചെയ്യേണ്ടത്

Airplane Headaches Reasons: ന്യൂറോളജി ലൈവ് റിപ്പോർട്ട് പ്രകാരം, ചില യാത്രക്കാർക്ക് വിമാന യാത്രയിൽ തലവേദന ഉണ്ടാകാറുണ്ട്. അവ വെറും ശാരീരിക പ്രശ്‌നമായി മാത്രം കാണേണ്ടതില്ല. ഇത്തരം സാഹചര്യം നിങ്ങളുടെ മാനസികാവസ്ഥയെയും മൊത്തത്തിലുള്ള യാത്രാനുഭവത്തെയും കാര്യമായി ബാധിച്ചേക്കാം.

Airplane Headaches: വിമാനത്തിൽ കയറുമ്പോൾ തലവേദനിക്കാറുണ്ടോ?; കാരണം, ഒഴിവാക്കാൻ ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

03 Jul 2025 10:29 AM

വിമാന യാത്ര എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ എല്ലാവർക്കും അത്ര രസകരമാകണമെന്നില്ല. വിമാനത്താവളത്തിൽ എത്തുന്നത് മുതൽ നിങ്ങളുടെ സ്ഥലത്ത് എത്തുന്നത് വരെയുള്ള ചില കടമ്പകൾ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. നീണ്ട ക്യൂ, തിരക്കേറിയ സാഹചര്യങ്ങൾ, വായു മർദ്ദത്തിലെ മാറ്റങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന കാരണം. ചില ആളുകൾക്ക് വിമാനയാത്രയിൽ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ട്. അത്തരക്കാർ പിന്നീടൊരു യാത്ര ചെയ്യാൻ മടിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് നമ്മൾ സ്വയം പരിചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതിൻ്റെ കാരണങ്ങളും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിഞ്ഞിരിക്കണം. യാത്രക്കാർ അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ന്യൂറോളജി ലൈവ് റിപ്പോർട്ട് പ്രകാരം, ചില യാത്രക്കാർക്ക് വിമാന യാത്രയിൽ തലവേദന ഉണ്ടാകാറുണ്ട്. അവ വെറും ശാരീരിക പ്രശ്‌നമായി മാത്രം കാണേണ്ടതില്ല. ഇത്തരം സാഹചര്യം നിങ്ങളുടെ മാനസികാവസ്ഥയെയും മൊത്തത്തിലുള്ള യാത്രാനുഭവത്തെയും കാര്യമായി ബാധിച്ചേക്കാം. ചിലർ കഠിനമായ വേദന കാരണം യാത്ര പോലും ഒഴിവാക്കുന്നു. എന്നാൽ വിമാന യാത്രയിൽ ഉണ്ടാകുന്ന തലവേദനയുടെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.

ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, വിമാനം പറന്നുയരുമ്പോഴും ലാൻഡിംഗ് ചെയ്യുമ്പോഴും വിമാനത്തിന്റെ ക്യാബിനിൽ ഉണ്ടാകുന്ന മർദ്ദത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പലപ്പോഴും വേദനയ്ക്ക് കാരണമാകുറുണ്ട് എന്നാണ്. ഈ മർദ്ദത്തിലെ മാറ്റങ്ങൾ സെറിബ്രൽ ധമനികൾ വികസിക്കാൻ കാരണമാകുമെന്നും ഇത് തീവ്രമായ തലവേദനയ്ക്ക് കാരണമാകുമെന്നും പറയുന്നു. മറ്റൊരു കാരണമായി പറയുന്നത് മർദ്ദത്തിലെ മാറ്റങ്ങൾ ശരീരത്തിലെ ടിഷ്യുകളിൽ പരിക്കിനും സൈനസുകളിൽ വീക്കത്തിനും കാരണമാവുകയും അതിന്റെ ഫലമായി കഠിനമായ വേദന ഉണ്ടാകുകയും ചെയ്യുന്നു എന്നാണ്.

വിമാന യാത്രയിൽ തലവേദന അനുഭവപ്പെടുന്ന മിക്ക ആളുകളും യാത്ര ചെയ്യുമ്പോൾ കഴിക്കേണ്ട മരുന്നുകൾ ഡോക്ടറുടെ നിർദ്ദേം പ്രകാരം കൈയ്യിൽ കരുതേണ്ടതാണ്. യാത്രയിലുണ്ടാകുന്ന തലവേദന തടയാൻ, അവയ്ക്ക് കാരണങ്ങൾ എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

 

 

 

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം