Vitamin C Intake: വിറ്റാമിൻ സി ശരീരത്തിന് കിട്ടുന്നില്ലേ? കഴിക്കേണ്ട രീതി അറിഞ്ഞാൽ മാറ്റം ഉറപ്പ്
How To Use Vitamin C Correctly: വൈറ്റമിൻ സി വെള്ളത്തിൽ ലയിക്കുന്ന (Water-soluble) ഒരു പോഷകമാണ്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ സംഭരിച്ചു വെക്കാൻ കഴിയില്ല. ഓരോ തവണയും നിങ്ങൾ കഴിക്കുന്ന വൈറ്റമിൻ സി പൂർണ്ണമായും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ സമയക്രമവും അളവും പാലിക്കണം.

Vitamin C
ആരോഗ്യകരമായ ജീവിതത്തിന് വൈറ്റമിനുകൾ അത്യാവശ്യമാണെന്ന് നമുക്കറിയാം. എന്നാൽ ഇതിൽ ‘ക്യാപ്റ്റൻ’ എന്ന് വിളിക്കാവുന്ന ഒന്നാണ് വൈറ്റമിൻ സി. പ്രതിരോധശേഷി നൽകുന്നതിനൊപ്പം ചർമ്മത്തിനും കോശങ്ങൾക്കും ഉന്മേഷം നൽകുന്ന ഈ ഘടകം പക്ഷെ പലപ്പോഴും നമ്മുടെ ഡയറ്റിൽ നിന്ന് വിട്ടുപോകാറുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ജലദോഷവും പനിയും വരുന്നത് സാധാരണമാണ്.
എന്നാൽ ഇത് വരാതെ തടയാനും വന്നാൽ തന്നെ വേഗത്തിൽ മാറ്റാനും വൈറ്റമിൻ സിക്ക് സവിശേഷമായ കഴിവുണ്ട്. വൈറ്റമിൻ സിയുടെ അഭാവം നേരിടുന്നവരിൽ ഇത്തരം അസുഖങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കാറുണ്ട്. രോഗം വഷളാകാതിരിക്കാനും ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും വിദഗ്ധ നിർദ്ദേശപ്രകാരം വൈറ്റമിൻ സി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വൈറ്റമിൻ സി വെള്ളത്തിൽ ലയിക്കുന്ന (Water-soluble) ഒരു പോഷകമാണ്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ സംഭരിച്ചു വെക്കാൻ കഴിയില്ല. ഓരോ തവണയും നിങ്ങൾ കഴിക്കുന്ന വൈറ്റമിൻ സി പൂർണ്ണമായും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ സമയക്രമം പാലിക്കണം. ചില പ്രത്യേക ഭക്ഷണങ്ങൾക്കൊപ്പമോ അല്ലെങ്കിൽ ഒഴിഞ്ഞ വയറ്റിലോ കഴിക്കുമ്പോൾ ഇതിന്റെ ആഗിരണം മാറിയേക്കാം. സമയം തെറ്റിയുള്ള ഉപയോഗം പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
ALSO READ: മുടി പനങ്കുല പോലെ വളരാൻ വെളിച്ചെണ്ണ മാത്രം പോരാ; ഇതാ ഒരു ‘മാന്ത്രിക കൂട്ട്’
നമ്മുടെ ശരീരം വിറ്റാമിൻ സി സ്വയം ഉൽപ്പാദിപ്പിക്കാത്തതിനാൽ, ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇത് ദിവസവും ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സ്ത്രീകളും പുരുഷന്മാരും ഒരേ അളവിലാണോ ഇത് കഴിക്കേണ്ടത്? നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട പഠനമനുസരിച്ച് ഇതിന്റെ അളവ് താഴെ പറയും പ്രകാരമാണ്:
പുരുഷന്മാർ: പ്രതിദിനം 90 മില്ലിഗ്രാം (90 mg)
സ്ത്രീകൾ: പ്രതിദിനം 75 മില്ലിഗ്രാം (75 mg)
ശരിയായ അളവിലുള്ള ഈ ഉപഭോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിൽ വിറ്റാമിൻ സിയുടെ പങ്ക് വലുതാണെങ്കിലും, അത് എത്രത്തോളം കഴിക്കണം എന്ന കാര്യത്തിൽ പലർക്കും ധാരണയില്ലെന്നതാണ് സത്യം.
വിറ്റാമിൻ സി മുതിർന്നവർക്ക് മാത്രമല്ല, കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും അത്യാവശ്യമാണ്. എന്നാൽ ഓരോ പ്രായത്തിലും ഇതിന്റെ അളവിൽ വ്യത്യാസമുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു.
0-6 മാസം പ്രായമുള്ളവർക്ക്: പ്രതിദിനം 40 മില്ലിഗ്രാം
6-12 മാസം പ്രായമുള്ളവർക്ക്: പ്രതിദിനം 50 മില്ലിഗ്രാം
ഏറ്റവും പ്രധാനപ്പെട്ട കാര്യം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണക്രമമാണ്. കുഞ്ഞിന് ആവശ്യമായ വിറ്റാമിൻ സി മുലപ്പാലിലൂടെ ലഭിക്കണമെങ്കിൽ അമ്മമാർ പ്രതിദിനം 120 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് സാധാരണ സ്ത്രീകൾ കഴിക്കേണ്ട അളവിനേക്കാൾ 60 ശതമാനം കൂടുതലാണ്. അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ പ്രതിരോധശേഷിയും ഒരുപോലെ സംരക്ഷിക്കാൻ ഈ പോഷകം കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.