AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എതിരാളികളില്ല! ജയ് ഷാ വീണ്ടും ഐസിസി ചെയർമാൻ

Jay Shah re-elected as ICC Chairman: ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ വിശ്വാസ്യതയെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി. തന്നിലുള്ള വിശ്വാസം നിലനിർത്തിയതിന് ബോർഡിന് നന്ദി അറിയിച്ച ജയ് ഷാ, ഐസിസിയെ നയിക്കുന്നത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

എതിരാളികളില്ല! ജയ് ഷാ വീണ്ടും ഐസിസി ചെയർമാൻ
Jay Shah Re Elected As Icc ChairmanImage Credit source: Unnati Naidu/NurPhoto via Getty Images
Prasanth Kumar
Prasanth Kumar | Published: 16 Nov 2026 | 12:59 PM

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതൊണ് ജയം. ബാലിയിൽ നടന്ന ഐസിസി ബോർഡ്, കമ്മിറ്റി യോഗങ്ങളിൽ, ഡയറക്ടർമാരുടെ പിന്തുണയുടെ അ‌ടിസ്ഥാനത്തിൽ ആണ് നിലവിലെ ചെയർമാനായ ജയ് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ വിശ്വാസ്യതയെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി. തന്നിലുള്ള വിശ്വാസം നിലനിർത്തിയതിന് ബോർഡിന് നന്ദി അറിയിച്ച ജയ് ഷാ, ഐസിസിയെ നയിക്കുന്നത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ (LA28) ക്രിക്കറ്റ് ഒളിമ്പിക് ഗെയിംസിലേക്ക് തിരിച്ചെത്തുന്നത് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു ഘട്ടമാണെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി. ഇത് പുതിയ പ്രേക്ഷകരെ ആകർഷിക്കാനും, ഭാവി തലമുറയിലെ കളിക്കാർക്കും ആരാധകർക്കും പ്രചോദനമേകാനും സഹായിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Also Read: 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ലോകകപ്പിനും ഇന്ത്യ വേദിയാകും, അടുത്ത നാല് വർഷത്തെ ഐസിസി മത്സരക്രമം ഇങ്ങനെ

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നാഴികക്കല്ലുകൾ തന്റെ പുതിയ കാലാവധിയിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി ജയ് ഷാ വ്യക്തമാക്കി. ഐസിസിയിലെ ഉന്നത പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (BCCI) സെക്രട്ടറിയായിരുന്ന ജയ് ഷാ.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അ‌മരത്തുനിന്നാണ് ജയ് ഷാ 2024-ൽ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായി ഐസിസി തലപ്പത്തേക്ക് എത്തിയത്. ആദ്യ ടേം 2026 -ൽ അ‌വസാനിക്കെയാണ് ജയ് ഷാ വീണ്ടും ചെയർമാനായി എത്തിയിരിക്കുന്നത്. ഐസിസിയുടെ ദൗത്യം വിജയകരമായ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ജയ് ഷാ പറഞ്ഞു.

കളിക്കാർ, ആരാധകർ, വാണിജ്യ പങ്കാളികൾ എന്നിവരെ പിന്തുണച്ചുകൊണ്ട് ഈ കായികരംഗത്തിന് കൂടുതൽ ശക്തവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ് ഐസിസി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ ഒന്നിപ്പിക്കാൻ ക്രിക്കറ്റിനുള്ള കഴിവ് എടുത്തുപറഞ്ഞ അദ്ദേഹം, വലിയ പദ്ധതികളെ പ്രായോഗിക നടപടികളാക്കി മാറ്റി, ക്രിക്കറ്റ് ലോകത്ത് മായാത്ത മുദ്ര പതിപ്പിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്ന് കൂട്ടിച്ചേർത്തു.

വനിതാ ക്രിക്കറ്റിന്റെ വളർച്ച, അസോസിയേറ്റ് അംഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകൽ, വാണിജ്യപരമായി ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കൽ എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാർ.

English Summary

Jay Shah has been re-elected as the Chairman of the International Cricket Council (ICC). He secured the position unopposed. Jay Shah, who is also the son of Union Home Minister Amit Shah, becomes the fifth Indian to head the ICC.

Follow Us