AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nihilist Penguin Viral Video: ഒറ്റയ്ക്ക് നടന്നകലുന്ന പോരാളി, വൈറലായ പെൻ​ഗ്വിൻ വീഡിയോയ്ക്ക് പിന്നിലെ കഥ

Story Behind Nihilist Penguin Viral Video: മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് നടന്നകലുന്ന പെൻ​ഗ്വിൻ... 'നിഹിലിസ്റ്റ് പെൻഗ്വിൻ' എന്ന പേരിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളെയാണ് ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നത്.

Nihilist Penguin Viral Video: ഒറ്റയ്ക്ക് നടന്നകലുന്ന പോരാളി, വൈറലായ പെൻ​ഗ്വിൻ വീഡിയോയ്ക്ക് പിന്നിലെ കഥ
Nihilist Penguin Image Credit source: social media
Nithya Vinu
Nithya Vinu | Published: 25 Jan 2026 | 06:37 PM

2026-ന്റെ തുടക്കത്തിൽ ഇന്റർനെറ്റ് ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു പെൻഗ്വിനിന്റെ വിഡിയോയാണ്. മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് നടന്നകലുന്ന പെൻ​ഗ്വിൻ… ‘നിഹിലിസ്റ്റ് പെൻഗ്വിൻ’ (Nihilist Penguin) എന്ന പേരിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളെയാണ് ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നത്. തന്റെ കൂട്ടത്തിൽ നിന്നും മാറി, അതിജീവനത്തിന് സാധ്യതയില്ലാത്ത മഞ്ഞുമലകളിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന ഈ പെൻ​ഗ്വിനെ പറ്റി കൂടുതൽ അറിഞ്ഞാലോ….

എവിടെ നിന്നാണ് ഈ വീഡിയോ വന്നത്?

 

2007-ൽ പുറത്തിറങ്ങിയ ‘എൻകൗണ്ടേഴ്സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്’ (Encounters at the End of the World) എന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗമാണിത്. ജർമ്മൻ സംവിധായകനായ വെർണർ ഹെർസോഗ് ആണ് ഇത് ചിത്രീകരിച്ചത്. അന്റാർട്ടിക്കയിലെ അഡെലി വിഭാഗത്തിൽപ്പെട്ട ഒരു പെൻഗ്വിൻ തന്റെ കോളനിയിൽ നിന്ന് മാറി, ഭക്ഷണവും വെള്ളവുമില്ലാത്ത ഉൾപ്രദേശങ്ങളിലെ മലനിരകളിലേക്ക് നടന്നു നീങ്ങുന്നതാണ് ഇതിലുള്ളത്.

സാധാരണ പെൻഗ്വിനുകൾ കടലിനടുത്ത് കൂട്ടങ്ങളായാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ 70 കിലോമീറ്റർ ദൂരെയുള്ള ഹിമ പർവ്വതം ലക്ഷ്യമാക്കി നടക്കുന്ന ഈ പെൻ​ഗ്വിന്റെ യാത്ര അസാധാരണമാണ്. അതിജീവിക്കാൻ സാധ്യതയില്ലാത്തതിനാൽ ഒരുതരം ‘മരണയാത്ര’ എന്നാണ് ഹെർസോഗ് ഇതിനെ വിശേഷിപ്പിച്ചത്.

‘നിഹിലിസ്റ്റ്’ എന്ന് വിളിക്കുന്നത് എന്ത് കൊണ്ട്?

 

ലോകം മുഴുവൻ ഒരു ദിശയിലേക്ക് ഓടുമ്പോൾ, അതിലൊന്നും അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് തിരിച്ചുനടക്കുന്ന ഒരാളായാണ് സോഷ്യൽ മീഡിയ ഈ പെൻഗ്വിനെ ചിത്രീകരിക്കുന്നത്. ജീവിതത്തിലെ മടുപ്പ്, ഒറ്റപ്പെടൽ, അർത്ഥശൂന്യത എന്നിവയെല്ലാം ഈ പെൻഗ്വിനിലേക്ക് ആളുകൾ പ്രൊജക്റ്റ് ചെയ്യുന്നു. അതുകൊണ്ടാണ് ‘ജീവിതത്തിന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല’ എന്ന് വിശ്വസിക്കുന്ന ‘നിഹിലിസം’ (Nihilism) എന്ന തത്വശാസ്ത്രവുമായി ഇതിനെ ചേർത്ത് വായിക്കുന്നത്.

ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവ അനുഭവിക്കുന്ന ആധുനിക മനുഷ്യർക്ക്, എല്ലാം ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്ന ഈ പെൻഗ്വിൻ ഒരു പ്രതീകമായി മാറി. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ‘L’Amour Toujours’ എന്ന ഗാനത്തിന്റെ പൈപ്പ് ഓർഗൻ പതിപ്പിനൊപ്പമാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഈ പശ്ചാത്തല സം​ഗീതം വീഡിയോയ്ക്ക് ഒരു ഗൗരവ സ്വഭാവം നൽകുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Flagster (@flagster.in)

സോഷ്യൽ മീഡിയ ഇത്തരത്തിൽ പല അർത്ഥങ്ങളും നൽകുന്നുണ്ടെങ്കിലും ശാസ്ത്രജ്ഞർക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. പെൻഗ്വിനുകൾക്ക് ചിലപ്പോൾ ദിശ തെറ്റാറുണ്ട്. ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ തലച്ചോറിലെ അണുബാധയോ കാരണം അവ വഴിതെറ്റി ഉൾപ്രദേശങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.