Hair Care: മടിക്കാതെ കഴിച്ചോളൂ, തലമുടി വളരാൻ ബെസ്റ്റാ…

Biotin Rich Foods to Strengthen Hair: നമ്മുടെ മുടിയുടെയും ചർമ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7. മുടിയുടെ ഘടന നിലനിർത്തുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് ഇവ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.

Hair Care: മടിക്കാതെ കഴിച്ചോളൂ, തലമുടി വളരാൻ ബെസ്റ്റാ...

പ്രതീകാത്മക ചിത്രം

Published: 

20 Feb 2026 | 03:55 PM

നല്ല കരുത്തുറ്റ, നീളമുള്ള തലമുടി… ഒട്ടുമിക്ക പെൺകുട്ടികളുടെയും ആഗ്രഹമാണിത്. എന്നാൽ ആവശ്യമായ ശ്രദ്ധ കൊടുക്കാത്തതും കാലാവസ്ഥ മാറ്റവും അനാരോഗ്യകരമായ ജീവിതശൈലിയുമെല്ലാം നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. നമ്മുടെ മുടിയുടെയും ചർമ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7.

മുടിയുടെ ഘടന നിലനിർത്തുന്ന കെരാറ്റിൻ (Keratin) എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് ഇവ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബയോട്ടിന്റെ കുറവ് മുടി കൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകാറുണ്ട്. എന്നാൽ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ഇതിന് പരിഹാരം കണ്ടെത്താം.

 

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

 

മുട്ട: ബയോട്ടിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നത്. കൂടാതെ മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, സിങ്ക് എന്നിവയും മുട്ടയിൽ നിന്ന് ലഭിക്കും.

നട്‌സുകളും വിത്തുകളും: ബദാം, വാൾനട്ട്, നിലക്കടല എന്നിവയിൽ ബയോട്ടിൻ ധാരാളമുണ്ട്. ഇതിനുപുറമെ സൂര്യകാന്തി വിത്തുകൾ, ചണവിത്ത് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ALSO READ: നിങ്ങൾ തലമുടി കഴുകുന്നത് ഇങ്ങനെയാണോ? മുടിക്കൊഴിച്ചിൽ ഉറപ്പ്

പാൽ ഉൽപ്പന്നങ്ങൾ: തൈര്, പനീർ തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ ബയോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. പതിവായി തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടി തഴച്ചു വളരാനും സഹായിക്കും.

മധുരക്കിഴങ്ങ്: ബയോട്ടിനൊപ്പം ബീറ്റാ കരോട്ടിൻ കൂടി അടങ്ങിയ മധുരക്കിഴങ്ങ് മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും.

ഇലക്കറികൾ: ചീര പോലുള്ള ഇലക്കറികളിൽ ബയോട്ടിൻ, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ കോശങ്ങളെ നന്നാക്കാനും വളർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

പയറുവർഗ്ഗങ്ങൾ: കടല, വൻപയർ, സോയാബീൻ തുടങ്ങിയ പയറുവർഗ്ഗങ്ങൾ പ്രോട്ടീനാലും ബയോട്ടിനാലും സമ്പന്നമാണ്.

Follow Us
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്