AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: 4 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഇനി മുതൽ, വ്യാഴത്തിൻ്റെ രാശിമാറ്റം ഭാഗ്യം കൊണ്ടുവരും

Online Astrology Malayalam: ചന്ദ്രൻ്റെ രോഹിണിയിലേക്കുള്ള പ്രവേശനം ചിലർക്ക് നേട്ടങ്ങൾ നൽകും. വ്യാഴം- ഓഗസ്റ്റ് 20 വരെ രോഹിണി നക്ഷത്രത്തിൽ തുടരും ഇതുവഴി 4 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും

Astrology Malayalam: 4 രാശിക്കാരുടെ  സുവർണ്ണ ദിനങ്ങൾ ഇനി മുതൽ, വ്യാഴത്തിൻ്റെ രാശിമാറ്റം ഭാഗ്യം കൊണ്ടുവരും
Malayalam Astrology Horoscope | Tv9 Verticals
arun-nair
Arun Nair | Published: 14 Jun 2024 06:38 AM

Free Horoscope Malayalam : വർഷത്തിലൊന്ന് രാശി മാറുന്ന ഗ്രഹമാണ് വ്യാഴം. 12 രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ജൂൺ 13-ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചു. രോഹിണി നക്ഷത്രത്തിൻ്റെ അധിപൻ ചന്ദ്രനാണ്.

ചന്ദ്രൻ്റെ രോഹിണിയിലേക്കുള്ള പ്രവേശനം ചിലർക്ക് നേട്ടങ്ങൾ നൽകും. വ്യാഴം- ഓഗസ്റ്റ് 20 വരെ രോഹിണി നക്ഷത്രത്തിൽ തുടരും ഇതുവഴി 4 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. വ്യാഴത്തിൻ്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

ALSO READ: Negative Energy Plant: പ്രധാനവാതില്‍ തുറക്കുന്നിടത്ത് ഈ സസ്യമുണ്ടോ? കലഹം വിട്ടുപോകില്ല

ഇടവം: ഇടവം രാശിക്കാർക്ക് ഇക്കാലയളവിൽ ധാരാളം ഗുണങ്ങൾ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഉയർന്ന സ്ഥാനവും പണവും ലഭിക്കും. ബന്ധങ്ങൾ മെച്ചപ്പെടും. ഈ സമയം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ഓർമ്മശക്തിയും പഠനശേഷിയും അറിവും വർദ്ധിക്കും.

ചിങ്ങം: വ്യാഴ സംക്രമണം ചിങ്ങം രാശിക്കാരുടെ ജോലിസ്ഥലത്ത് മാറ്റം കൊണ്ടുവരും. ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ പറ്റിയ സമയമാണ്. ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ നേട്ടങ്ങൾ നൽകും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. എല്ലാ മേഖലയിലും ലാഭം നേടാം. ആരോഗ്യം നന്നായിരിക്കും.

കന്നി: രോഹിണി നക്ഷത്രത്തിലെ വ്യാഴത്തിൻ്റെ പ്രവേശനം കന്നിരാശിക്കാർക്ക് സുഖകരമായിരിക്കും. ഈ രാശിക്കാർക്ക് സുവർണ്ണ നാളുകൾക്ക് തുടക്കമാകും . ഭാഗ്യത്തിൻ്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആത്മീയതയിലേക്ക് താത്പര്യം ഉണ്ടാവാം. തീർത്ഥാടനത്തിന് പോകാം. സന്താനങ്ങളിൽ നിന്നും സന്തോഷം ലഭിക്കും.

തുലാം: രോഹിണി നക്ഷത്രത്തിൽ വ്യാഴം നിൽക്കുന്നത് വഴി തുലാം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. വരുമാനം വർധിച്ചേക്കാം. ശമ്പള വർദ്ധന, സ്ഥാനക്കയറ്റം എന്നിവയിൽ നല്ല വാർത്തകൾ ലഭിക്കാം. പുതിയ വരുമാന മാർഗങ്ങൾ ലഭ്യമാകും. ജോലി വിലമതിക്കപ്പെടും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ആരോഗ്യം നന്നായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായത് മാത്രമാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)