Dark chocolate: ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയേണ്ടതെല്ലാം

The Truth About Dark Chocolate and Weight Loss: Benefits, Calories, and Tips: ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മികച്ചതാക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് മുൻപ് പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തിൽ സഹായിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം.

Dark chocolate: ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

05 Nov 2026 | 03:27 PM

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഒന്നായിട്ടാണ് ഡാർക്ക് ചോക്ലേറ്റിനെ ഇന്ന് പലരും കണക്കാക്കുന്നത്. പോളിഫെനോൾസ്, ഫ്ലേവനോൾസ് തുടങ്ങി ആരോഗ്യത്തിന് ഗുണകരമായ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും തലച്ചോറിൻ്റെ പ്രവർത്തനം മികച്ചതാക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് മുൻപ് പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ യഥാർത്ഥത്തിൽ സഹായിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം.

ഇൻസുലിൻ നിയന്ത്രിക്കാൻ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റുകൾ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇൻസുലിൻ്റെ അളവ് നിയന്ത്രിച്ച് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നതും നിയന്ത്രിക്കാനും ഇതുവഴി ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് ഇല്ലാതാക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.

വിശപ്പ് കുറയ്ക്കും

വിശപ്പ് കുറയ്ക്കാനും വയറു നിറഞ്ഞെന്ന തോന്നലുണ്ടാക്കാനും ഡാർക്ക് ചോക്ലേറ്റിന് കഴിയും. പന്ത്രണ്ട് സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും അതിൻ്റെ മണം ശ്വസിക്കുന്നതും വിശപ്പുണ്ടാക്കുന്ന ‘ഗ്രെലിൻ’ എന്ന ഹോർമോണിൻ്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മിൽക്ക് ചോക്ലേറ്റ് കഴിക്കുന്നവരെക്കാൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവർ ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കുന്നതായും മറ്റ് ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഡാർക്ക് ചോക്ലേറ്റിന് പ്രധാന പങ്കുണ്ട്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നവരിൽ വിഷാദരോഗത്തിനുള്ള സാധ്യത കുറവാണെന്ന് പതിമൂവായിരത്തിലധികം പേരിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ദിവസവും അല്പം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സ്ത്രീകളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. മികച്ച മാനസികാവസ്ഥ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കും ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് ഒരു പരിധി വരെ സഹായിക്കുമെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ കലോറിയും കൊഴുപ്പും കൂടുതലായി അടങ്ങിയിട്ടുണ്ട്. 28 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ ഏകദേശം 155 കലോറിയും 9 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കുന്നത് വിപരീത ഫലം ചെയ്യും. മാത്രമല്ല, ചില ബ്രാൻഡുകളിൽ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. അതിനാൽ കുറഞ്ഞത് 70 ശതമാനം കൊക്കോ അടങ്ങിയതും പഞ്ചസാര കുറഞ്ഞതുമായ ഡാർക്ക് ചോക്ലേറ്റുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

English Summary

Dark chocolate can aid weight loss by improving insulin sensitivity, curbing hunger, and boosting mood. However, moderation is crucial as it remains high in calories, fat, and added sugar.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി