Breakfast tips: പാലും പഴങ്ങളും ഒന്നിച്ചു കഴിക്കാമോ? സോഷ്യൽ മീഡിയയിലെ ആശങ്കയും ശാസ്ത്രീയ സത്യവും

Fruit and Milk mix together: നാരങ്ങ, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങൾ പാലിനൊപ്പം ചേർക്കുന്നത് ചിലരിൽ വയറിലെ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Breakfast tips: പാലും പഴങ്ങളും ഒന്നിച്ചു കഴിക്കാമോ? സോഷ്യൽ മീഡിയയിലെ ആശങ്കയും ശാസ്ത്രീയ സത്യവും

Healthy Smoothie

Published: 

08 Feb 2026 | 11:51 AM

കൊച്ചി: പാലും പഴങ്ങളും ചേർത്തുള്ള ഷേക്കുകളും സ്മൂത്തികളും ആരോഗ്യത്തിന് ഹാനികരമാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പഴങ്ങളിലെ ആസിഡ് പാൽ കുടിക്കുമ്പോൾ വയറ്റിൽ വെച്ച് പാൽ പിരിയാൻ കാരണമാകുമെന്നും ഇത് ദഹനപ്രശ്നമുണ്ടാക്കുമെന്നുമാണ് പലരുടെയും പേടി. എന്നാൽ ഈ വിഷയത്തിൽ ശാസ്ത്രീയമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറ്റ്നസ് കോച്ചായ റാൽസ്റ്റൺ ഡിസൂസ.

 

വയറ്റിലെ പാൽ പിരിയൽ’ സ്വാഭാവികം

 

പാലിൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്താൽ പാൽ പിരിയുന്നത് കണ്ട് നമ്മൾ ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. “നാം വെറും പാൽ മാത്രം കുടിച്ചാലും, അത് വയറ്റിലെത്തുന്നത് പ്രബലമായ ഹൈഡ്രോക്ലോറിക് ആസിഡിലേക്കാണ്. അവിടെ വെച്ച് പാൽ പിരിയുന്നത് ദഹനപ്രക്രിയയുടെ ഒരു സ്വാഭാവിക ഘട്ടമാണ്,” റാൽസ്റ്റൺ വിശദീകരിക്കുന്നു. അതിനാൽ പഴങ്ങൾക്കൊപ്പം പാൽ കഴിക്കുന്നത് കൊണ്ട് ദഹനത്തിന് തടസ്സമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • പാലും പഴങ്ങളും ചേർത്തുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
  • നേന്ത്രപ്പഴം, മാമ്പഴം തുടങ്ങിയ മധുരമുള്ള പഴങ്ങൾ പാലിനൊപ്പം ചേർക്കുന്നതാണ് ഉത്തമം.
  • നാരങ്ങ, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങൾ പാലിനൊപ്പം ചേർക്കുന്നത് ചിലരിൽ വയറിലെ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Also Read – കുരുമുളകും നെയ്യും ചേർക്കാതെ മഞ്ഞൾ കഴിക്കരുത്…? കാരണം

  • എല്ലാവരുടെയും ദഹനവ്യവസ്ഥ ഒരുപോലെയല്ല. പാലും പഴങ്ങളും ചേർത്ത് കഴിക്കുമ്പോൾ ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി അനുഭവപ്പെടുന്നവർ അവ വേവ്വേറെ കഴിക്കുന്നതാണ് നല്ലത്.
  • പാൽ നന്നായി തിളപ്പിച്ച ശേഷം തണുപ്പിച്ച് മാത്രം പഴങ്ങളുമായി മിക്സ് ചെയ്യാൻ ശ്രദ്ധിക്കുക.
  • ചുരുക്കത്തിൽ, ആരോഗ്യവാനായ ഒരാൾക്ക് മിതമായ രീതിയിൽ മിൽക്ക് ഷേക്കുകളോ സ്മൂത്തികളോ പ്രഭാതഭക്ഷണത്തിലോ മറ്റോ ഉൾപ്പെടുത്തുന്നതുകൊണ്ട് ദോഷമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Follow Us
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്