AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chandra Grahan 2026: 2026ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?: എവിടെ എപ്പോൾ എങ്ങനെ കാണാം

Chandra Grahan Or Lunar Eclipse 2026: ഹിന്ദു വിശ്വാസ പ്രകാരം, ഏറെ പ്രാധാന്യമുള്ള ദിവസമാണ് ചന്ദ്ര​ഗ്രഹണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം ആചാരങ്ങൾ കൂടുതലായും കണ്ടുവരുന്നത്. പ്രദേശത്തിനും മത വിശ്വാസങ്ങൾക്കും അനുസരിച്ച് ആചാരങ്ങളിലും വ്യത്യാസമുണ്ടാകാം.

Chandra Grahan 2026: 2026ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?: എവിടെ എപ്പോൾ എങ്ങനെ കാണാം
Chandra Grahan 2026Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 05:23 PM

2026ലെ ആദ്യ ചന്ദ്രഗ്രഹണം (Lunar Eclipse 2026) ഇന്ത്യയിൽ ദൃശ്യമാകുമോ എന്നതാണ് പലരുടെയും ആശങ്ക. ഇക്കൊലം ആകെ നാല് ഗ്രഹണങ്ങളാണ് ഉണ്ടാവുക. എന്നാൽ ഇന്ത്യയിൽ ദൃശ്യമാകുന്നത് ഒരു ചന്ദ്രഗ്രഹണം മാത്രമാണ്. ഹോളി ദിനത്തിലാണ് ഈ ഗ്രഹണം സംഭവിക്കുന്നതെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ദൃശ്യമാകുന്ന ആദ്യ ചന്ദ്രഗ്രഹണം മാർച്ച് മൂന്ന് ചൊവ്വാഴ്ച്ചയാണ് നടക്കുന്നത്.

മാർച്ച് മൂന്നിലെ ആദ്യ ഗ്രഹണം ചന്ദ്രൻ ഉദിക്കുന്ന സമയത്താണ് ആരംഭിക്കുന്നത്. അതിനാൽ വൈകുന്നേരങ്ങളിൽ തന്നെ ഇത് വ്യക്തമായി കാണാൻ സാധിക്കും. ഗ്രഹണം തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോഴാണെന്ന് കൃത്യമായ സമയവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രഗ്രഹണം ഉച്ചയ്ക്ക് 2.16ന് ആരംഭിക്കുകയും വൈകുന്നേരം 7.52ന് അവസാനിക്കുകയും ചെയ്യും. മറ്റ് ഏതെല്ലാം രാജ്യങ്ങളിൽ ഈ പ്രതിഭാസം പ്രകടമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടും.

അതേസമയം, 2026ൽ ഇന്ത്യയിൽ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളുമാണ് സംഭവിക്കുന്നത്. എന്നാൽ ഇതിൽ രണ്ട് സൂര്യഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമാകില്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. പക്ഷേ മാർച്ച് മൂന്നിനും ഓഗസ്റ്റ് 28നും സംഭവിക്കുന്ന ചന്ദ്രഗ്രഹണങ്ങൾ ഭാഗികമായോ പൂർണമായോ ഇന്ത്യയിൽ കാണാൻ സാധിക്കുകയും ചെയ്യും.

ALSO READ: ഇനി വരുന്നത് ​ഗ്രഹണകാലമോ? ഈ വർഷം രണ്ട് സൂര്യ – ചന്ദ്ര ​ഗ്രഹണങ്ങൾ… ഈ ദിവസങ്ങൾ പ്രധാനപ്പെട്ടത്

ഹിന്ദു വിശ്വാസ പ്രകാരം, ഏറെ പ്രാധാന്യമുള്ള ദിവസമാണ് ചന്ദ്ര​ഗ്രഹണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം ആചാരങ്ങൾ കൂടുതലായും കണ്ടുവരുന്നത്. പ്രദേശത്തിനും മത വിശ്വാസങ്ങൾക്കും അനുസരിച്ച് ആചാരങ്ങളിലും വ്യത്യാസമുണ്ടാകാം. അതിനാൽ ഗ്രഹണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആരംഭിച്ച് അത് അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന ഒരു അശുഭകരമായ സമയത്തെ സുതക കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത്, ചില ദൈനദിന കാര്യങ്ങൾ ചെയ്യരുതെന്നാണ് വിശ്വാസം. അത് എന്തെല്ലാമാണെന്ന് വിശദമായി നോക്കാം.

സുതക സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക
ക്ഷേത്രങ്ങൾ അടച്ചിടുക
ശുഭകരമായ പരിപാടികളും ആഘോഷങ്ങളും മാറ്റിവയ്ക്കുക
ശാരീരികവും മാനസികവുമായി വിശുദ്ധി നിലനിർത്തുക
പ്രാർത്ഥനകൾ, ജപങ്ങൾ, ധ്യാനം എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക