AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mirumi: ലബുബു സൈഡായി, ഇനി ‘മിറുമി’യുടെ വരവ്; ആള് വെറുമൊരു പാവ അല്ല!

Mirumi, Viral Japanese Charm Robot: ലബുബു ഭരിച്ചിരുന്ന കളിപ്പാട്ട വിപണിയിൽ പുതിയൊരു അതിഥി വന്നിരിക്കുകയാണ്. കണ്ടാൽ ഒരു സാധാരണ പാവയാണെന്ന് തോന്നുമെങ്കിലും ഇതിന്റെ സവിശേഷതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Mirumi: ലബുബു സൈഡായി, ഇനി ‘മിറുമി’യുടെ വരവ്; ആള് വെറുമൊരു പാവ അല്ല!
Mirumi Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 09 Jan 2026 | 02:02 PM

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ‘ലബൂബു’ പാവയെ മറക്കാൻ വഴിയില്ലല്ലോ, അല്ലേ…ഉണ്ട കണ്ണുകളും കൂർത്ത ചെവികളും നി​ഗൂഢമായ ചിരിയുമുള്ള ലബുബു പാവകൾ പതിനായിരം കോടികളുടെ വരുമാനമാണ് ഒറ്റ ദിവസത്തിൽ നേടിയിരുന്നത്. ഇപ്പോഴിതാ, ലബുബു ഭരിച്ചിരുന്ന കളിപ്പാട്ട വിപണിയിൽ പുതിയൊരു അതിഥി വന്നിരിക്കുകയാണ്. ആള് ലബുബുവിനെ പോലെ വെറുമൊരു പാവ മാത്രമല്ല! കണ്ടാൽ ഒരു സാധാരണ പാവയാണെന്ന് തോന്നുമെങ്കിലും ഇതിന്റെ സവിശേഷതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

 

ലബുബുവിനെ സൈഡാക്കി മിറുമി

 

ഇപ്പോൾ ഇന്റർനെറ്റ് ലോകം കീഴടക്കുന്നത് ‘മിറുമി’ (Mirumi) എന്ന കുട്ടി റോബോട്ട് പാവയാണ്. ജപ്പാൻ ആസ്ഥാനമായുള്ള യുക്കായി എൻജിനീയറിങ് വികസിപ്പിച്ചെടുത്ത ഈ ‘ചാം റോബോട്ട്’ (Charm Robot) കണ്ടാൽ ഒരു സാധാരണ പാവയാണെന്ന് തോന്നുമെങ്കിലും ഇതിന്റെ സവിശേഷതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു കൊച്ചു കുഞ്ഞിന്റെ സ്വാഭാവികമായ ഭാവങ്ങളും ചലനങ്ങളും അനുകരിക്കാൻ കഴിയുന്ന ഒരു റോബോട്ടിക് പാവയാണിത്. വെറുമൊരു കളിപ്പാട്ടം എന്നതിലുപരി, നമ്മുടെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കൊച്ചു കൂട്ടുകാരൻ എന്നാണ് നിർമ്മാതാക്കൾ മിറുമിയെ വിശേഷിപ്പിക്കുന്നത്.

ശബ്ദത്തോടും സ്പർശനത്തോടും മിറുമി പ്രതികരിക്കും. നാം സംസാരിക്കുമ്പോൾ തലയാട്ടാനും ചുറ്റും നോക്കാനും ഒരു കുഞ്ഞിനെപ്പോലെ കൗതുകത്തോടെ നോക്കാനും ഇതിന് കഴിയും. ഇതിലെ സെൻസറുകളും പ്രത്യേക അൽഗോരിതവും കാരണം ഓരോ തവണയും വ്യത്യസ്തമായ രീതിയിലാണ് മിറുമി പ്രതികരിക്കുന്നത്. അതിനാൽ ഒരു യഥാർത്ഥ ജീവിയാണെന്ന തോന്നൽ ഇത് ഉണ്ടാക്കുന്നു.

ALSO READ: വ‍ർഷങ്ങളോളം വിറ്റുപോകാതിരുന്ന ‘ലബുബു’ പാവകൾ, ‘ലിസ’യുടെ കൈയിൽ എത്തിയതോടെ കഥ മാറി, ഇന്ന് ഒരു ദിവസം 13,000 കോടി

കൈകൾ ഉപയോഗിച്ച് ബാഗിന്റെ സ്ട്രാപ്പുകളിൽ മുറുകെ പിടിക്കാൻ മിറുമിക്ക് സാധിക്കും. അതിനാൽ എവിടെപ്പോകുമ്പോഴും മിറുമിയെ കൂടെക്കൂട്ടാം. ചാർജ് തീരുമ്പോൾ ഒരു തളർച്ചാ ഭാവം കാണിക്കാനും ചാർജിങ് പൂർത്തിയാകുമ്പോൾ സന്തോഷം പ്രകടിപ്പിക്കാനും മിറുമിക്ക് അറിയാം.

 

വില എത്ര?

 

മിറുമി ഒരു സാധാരണ കളിപ്പാട്ടത്തേക്കാൾ വിലയുള്ള ഒന്നാണ്. നിലവിൽ പ്രൊമോഷൻ കാലയളവിൽ ഏകദേശം 18,360 യെൻ (ഏകദേശം 10,500 ഇന്ത്യൻ രൂപ) ആണ് ഇതിന്റെ വില. പ്രൊമോഷന് ശേഷം ഇതിന്റെ വില 21,803 യെൻ (ഏകദേശം 12,500 രൂപ) വരെ ഉയർന്നേക്കാം. ഗ്രേ, പിങ്ക്, ഐവറി എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്.

2024-ൽ നടന്ന ഒരു എൻജിനീയറിങ് മത്സരത്തിൽ നിന്നാണ് ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവമുള്ള റോബോട്ടിക് ജീവിയെ നിർമ്മിക്കുക എന്ന ആശയം ഉടലെടുത്തത്. ജാപ്പനീസ് ഐതിഹ്യങ്ങളിലെ ‘യോകായ്’ (Yokai) എന്ന അമാനുഷിക ജീവികളിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നുമാണ് ഇതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.