AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RailOne App Train Tickets: ഓഫർ ഓഫർ… ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവ്; ഈ ആപ്പിലൂടെ ബുക്ക് ചെയ്യൂ

RailOne App Train Tickets Discounts: ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് , ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി യാത്രകാർക്ക് സൗകര്യപ്രദമാകുന്ന നിരവധി സേവനങ്ങളാണ് റെയിൽവൺ ആപ്പിലൂടെ ലഭിക്കുക. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ റെയിൽവൺ ആപ്പ് ലഭ്യമാണ്.

RailOne App Train Tickets: ഓഫർ ഓഫർ… ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവ്; ഈ ആപ്പിലൂടെ ബുക്ക് ചെയ്യൂ
RailOne App Train Tickets BookingImage Credit source: Andrew Holt/The Image Bank/Getty Images
Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 06:27 PM

ദശലക്ഷകണക്കിന് ആളുകളാണ് ദിവസേന ട്രെയിൻ ​ഗതാ​ഗതത്തെ ആശ്രയിക്കുന്നത്. ദീർഘദൂര യാത്രയ്ക്ക് പോലും പോകറ്റിലൊതുങ്ങുന്ന നിരക്കുകൾ തന്നെയാണ് പലരെയും ട്രെയിൻ യാത്രയിലേക്ക് ആകർഷിക്കുന്നത്. കൂടുതൽ ആളുകളെയും വരും തലമുറയെയും ആകർഷിക്കുന്നതിന് ദിനംപ്രതി റെയിൽ ​ഗതാ​ഗതത്തിൽ റെയിൽവേ പുതിയ മാറ്റങ്ങളും പരിഷ്ക്കരണങ്ങളും കൊണ്ടുവരാറുണ്ട്. അത്തരത്തിൽ ജനങ്ങൾക്കിടയിൽ ചർച്ചയായിരുക്കുന്ന ഒന്നാണ് റെയിൽവൺ ആപ്പ് (RailOne App).

ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ബുക്കിങ് പ്ലാറ്റ് ഫോമായാണ് റെയിൽ വൺ ആപ്പ് പ്രവർത്തിക്കുക. റെയിൽ‌വേ സേവനങ്ങൾ എല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകീകൃത പ്ലാറ്റ്‌ഫോം റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് , ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി യാത്രകാർക്ക് സൗകര്യപ്രദമാകുന്ന നിരവധി സേവനങ്ങളാണ് റെയിൽവൺ ആപ്പിലൂടെ ലഭിക്കുക.

ഈ ആപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ നൽകുന്ന കിഴിവുകൾ. റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്. ജനുവരി 14 മുതൽ ഈ ആനുകൂല്യം ഓരോ യാത്രകാർക്കും ലഭിച്ചുതുടങ്ങുമെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. വരുന്ന ജൂലൈ 17 വരെ ഈ ഓഫർ ഇതേ രീതിയിൽ ലഭ്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ റെയിൽവൺ ആപ്പ് ലഭ്യമാണ്.

ALSO READ: റീഫണ്ടിനു പുറമെ നഷ്ടപരിഹാരവും, വൗച്ചറും; ഇൻഡി​ഗോ​യുടെ 10,000 രൂപയ്ക്ക് അർഹരായവർ ഇവരെല്ലാം

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആർസിടിസി റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് ഒരൊറ്റ് ആപ്പിലൂടെ നിരവധി സേവനങ്ങൾ ലഭ്യമാകുന്നതാണ്.

റെയിൽവൺ ആപ്പിലൂടെ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

RailOne ആപ്പ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

നിലവിലുള്ള റെയിൽവേ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യുക

പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.

ബുക്കിംഗിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം യാത്രാ തീയതി, ട്രെയിൻ കയറുന്ന സ്ഥലം, ലക്ഷ്യസ്ഥാനം എന്നിവ നൽകുക.

ഡിജിറ്റൽ മോഡ് ഉപയോഗിച്ച് പണമടയ്ക്കാം. UPI, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോ​ഗിക്കാം.

റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്ക് 3% ഇളവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. പെയ്മൻ്റിന് മുമ്പ് തന്നെ അത് അറിയാൻ സാധിക്കും.

ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ടിക്കറ്റ് സേവ് ചെയ്യുക.