AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Childrens day 2025 Speech: ശിശുദിനത്തിൽ പ്രസം​ഗിച്ച് കയ്യടി നേടണോ … എന്ത് പറയണം, എങ്ങനെ പറയണം, മറക്കരുതാത്ത കാര്യങ്ങൾ…

Children's Day 2025 Speech tips: സ്കൂളുകളിൽ മാത്രമല്ല മറ്റ് സംഘടനകളും കൂട്ടായ്മകളും എല്ലാം സംഘടിപ്പിക്കുന്ന പ്രസംഗ മത്സരങ്ങൾക്കും മറ്റ് പരിപാടികൾക്കും വേണ്ടിയുള്ള പ്രസംഗം ഫലപ്രദമായും ആകർഷകമായും തയ്യാറാക്കാനുള്ള വഴികൾ നോക്കാം.

Childrens day 2025 Speech: ശിശുദിനത്തിൽ പ്രസം​ഗിച്ച് കയ്യടി നേടണോ … എന്ത് പറയണം, എങ്ങനെ പറയണം, മറക്കരുതാത്ത കാര്യങ്ങൾ…
Childrens Day Speech TipsImage Credit source: Unsplash ,TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 13 Nov 2025 | 06:28 PM

നവംബർ 14, ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനം. കുട്ടികളെ ഏറെ സ്നേഹിച്ച ചാച്ചാജിയുടെ ഓർമ്മകൾ നിറഞ്ഞ നാളെ സ്കൂളുകളിലെ ആഘോഷങ്ങളിലും അസംബ്ലിയിലും തിളങ്ങാൻ ഒരു പ്രസം​ഗം തയ്യാറാക്കിയാലോ? സ്കൂളുകളിൽ മാത്രമല്ല മറ്റ് സംഘടനകളും കൂട്ടായ്മകളും എല്ലാം സംഘടിപ്പിക്കുന്ന പ്രസംഗ മത്സരങ്ങൾക്കും മറ്റ് പരിപാടികൾക്കും വേണ്ടിയുള്ള പ്രസംഗം ഫലപ്രദമായും ആകർഷകമായും തയ്യാറാക്കാനുള്ള വഴികൾ നോക്കാം.

 

വിഷയങ്ങൾ എന്തായിരിക്കണം?

 

ശിശുദിന പ്രസംഗത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം ചാച്ചാ നെഹ്‌റു, കുട്ടികളുടെ അവകാശങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയായിരിക്കണം. എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നുകൊണ്ട് തുടങ്ങുക. ഇന്ന് നവംബർ 14, ചാച്ചാ നെഹ്‌റുവിൻ്റെ ജന്മദിനം ആണെന്ന പ്രാധാന്യം വ്യക്തമാക്കുക. നെഹ്‌റു കുട്ടികളെ തൻ്റെ രാജ്യത്തിൻ്റെ ഏറ്റവും വലിയ സ്വത്തായി കണ്ടിരുന്നു എന്ന് വിശദീകരിക്കുന്നതിനൊപ്പം ഉദാഹരണങ്ങൾ കൂടി ചേർക്കാം. ഇതിനായി കഥകൾ പറയാം.

Also read – കുരുന്നുചിരികള്‍ കെടാതെ കാക്കാം… നേരാം ശിശുദിനാശംസകള്‍

അദ്ദേഹത്തെ കുട്ടികൾ ‘ചാച്ചാ നെഹ്‌റു’ എന്ന് വിളിക്കാനുള്ള കാരണവും രാജ്യത്തിന്റെ ഭാവിയിൽ കുട്ടികളുടെ പങ്കും സൂചിപ്പിക്കാം. കുട്ടികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസം, സംരക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയെക്കുറിച്ച് സംസാരിക്കുക. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നതും ഉത്തമം. ഒടുവിൽ നന്ദി പറഞ്ഞും ആശംസകൾ നേർന്നും അവസാനിപ്പിക്കാം.

 

പ്രസംഗം നന്നായി അവതരിപ്പിക്കാനുള്ള വഴികൾ

 

കേൾവിക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വേണം അവതരിപ്പിക്കാൻ. ഇതിനായി തുടക്കം ആകർഷകമാക്കുക,”നെഹ്‌റുവിൻ്റെ പ്രശസ്തമായ ഒരു വാചകം, ഉചിതമായ ഒരു കവിത, അല്ലെങ്കിൽ ഒരു ചെറിയ കഥ എന്നിവ പറഞ്ഞ് തുടങ്ങുന്നത് സദസ്സിൻ്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിക്കും.”
ആത്മവിശ്വാസത്തോടെ സംസാരിക്കുക, ശബ്ദവും സ്പുടതയും വേണം. സദസ്സിലെ ഓരോരുത്തരെയും നോക്കി വേണം സംസാരിക്കാൻ.

ശരീര ഭാഷ ഉപയോഗിക്കുക, മുഖത്ത് ചെറുപുഞ്ചിരി നിലനിർത്തുക. ആവശ്യമുള്ളിടത്ത് കൈകൾ ഉപയോഗിച്ച് ഉചിതമായ ആംഗ്യങ്ങൾ കാണിക്കുന്നത് നന്ന്. സമയം പാലിക്കണം, പ്രസംഗത്തിൻ്റെ ദൈർഘ്യം നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഒതുക്കണം. നീണ്ടുപോകാൻ ഒട്ടും പാടില്ല. സദസ്സിനു മടുക്കരുത്.

കഴിവതും ഈ കാര്യങ്ങൾ മനസ്സിൽ വെച്ച് പ്രസം​ഗം തയ്യാറാക്കിയാൽ സമ്മാനം ഉറപ്പിക്കാം.

Follow Us