AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Washing Tips: തുണികളുടെ നിറം പെട്ടെന്ന് പോകുന്നുണ്ടോ?; വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്

Clothes Washing Tips And Tricks: ഇഷ്ടപ്പെട്ട് വാങ്ങുന്ന പുതിയ വസ്ത്രങ്ങൾ ഒന്നോ രണ്ടോ തവണ അലക്കുമ്പോഴേക്കും നിറം മങ്ങി പഴയതുപോലെയാകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ എത്ര വിലകൂടിയ വസ്ത്രങ്ങളായാലും അത് തെറ്റായ രീതിയിൽ കഴുകുന്നത് തുണികളുടെ ആയുസ്സും തിളക്കവും ഇല്ലാതാക്കുന്നു. വസ്ത്രങ്ങൾ കഴുകുമ്പോൾ അറിയാതെ വരുത്തുന്ന ചില സാധാരണ തെറ്റുകളും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.

Washing Tips: തുണികളുടെ നിറം പെട്ടെന്ന് പോകുന്നുണ്ടോ?; വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 Sep 2026 | 05:45 PM

തുണികൾ എത്ര വാങ്ങിയാലും ചിലർക്ക് അതൊരു വീക്ക്നെസ് ആണ്. വാങ്ങുന്ന തുണിയുടെ നിറം മങ്ങുമ്പോൾ കമ്പനിക്കാരെ കുറ്റം പറയുന്നതാണ് നമ്മുടെ ശീലം. തുണിയുടെ തരം നല്ലതല്ലെന്നും ക്വാളിറ്റിയില്ലെന്നുമൊക്കെ നമ്മൾ പരാതിപെടാറുണ്ട്. ഇഷ്ടപ്പെട്ട് വാങ്ങുന്ന പുതിയ വസ്ത്രങ്ങൾ ഒന്നോ രണ്ടോ തവണ അലക്കുമ്പോഴേക്കും നിറം മങ്ങി പഴയതുപോലെയാകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ എത്ര വിലകൂടിയ വസ്ത്രങ്ങളായാലും അത് തെറ്റായ രീതിയിൽ കഴുകുന്നത് തുണികളുടെ ആയുസ്സും തിളക്കവും ഇല്ലാതാക്കുന്നു. വസ്ത്രങ്ങൾ കഴുകുമ്പോൾ അറിയാതെ വരുത്തുന്ന ചില സാധാരണ തെറ്റുകളും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.

ALSO READ: ഒരു സാത്തുക്കുടി എടുക്കട്ടെ…; ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വൈറൽ ജ്യൂസ് വീട്ടിലുണ്ടാക്കാലോ

ശ്രദ്ധിക്കേണ്ട പ്രധാന തെറ്റുകൾ

ചൂടുവെള്ളത്തിലെ അലക്ക്: കട്ടി കൂടിയ കറകൾ കളയാൻ ചൂടുവെള്ളം നല്ലതാണെങ്കിലും, സാധാരണ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുന്നത് തുണിയിലെ നൂലുകളുടെ ഘടന ഇല്ലാതാക്കാനും ക്രമേണ നിറം മങ്ങാനും കാരണമാകും. അതിനാൽ ഒരുകാരണവശാലും തുണികൾ ചൂടുവെള്ളത്തിലിട്ട് കഴുകരുത്.

നിറമുള്ളവയും വെളുത്തവയും: കറുപ്പ്, ചുവപ്പ്, നീല തുടങ്ങിയ കടുത്ത നിറമുള്ള വസ്ത്രങ്ങൾ വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങളുമായി ചേർത്ത് നനയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ മറ്റ് തുണിയിലെ നിറം ഇവയിലേക്ക് പടരാൻ സാധ്യതയേറെയാണ്.

വസ്ത്രങ്ങൾ തിരിച്ചിടാതെ കഴുകുന്നത്: വസ്ത്രങ്ങൾ നേരെ ഇട്ട് കഴുകുന്നതും ഉണക്കാനിടുന്നതും സൂര്യാഘാതവും വാഷിംഗ് മെഷീനിലെ ഉരസലും കാരണം ഡിസൈനുകളും നിറവും മങ്ങാൻ ഇടയാക്കും. അതിനാൽ എപ്പോഴും തിരിച്ചിടാൻ മറക്കരുത്.

ഡിറ്റർജന്റും ബ്ലീച്ചും ഉപയോഗിക്കുന്നത്: കറയും അഴുക്കും പോകാൻ വേണ്ടി കൂടുതൽ ഡിറ്റർജന്റ് ഉപയോഗിച്ചാൽ അത് തുണിയിൽ തങ്ങിനിന്ന് നിറം മങ്ങാൻ കാരണമാകും. സ്ട്രോംഗ് ആയ കെമിക്കലുകളുള്ള ബ്ലീച്ചുകൾ തുണിയുടെ ആയുസ്സ് കുറയ്ക്കുമെന്നത് ഓർക്കണം.

വെയിലിൽ ഉണക്കാനിടുന്നത്: ഉച്ചയ്ക്കത്തെ ശക്തമായ വെയിലിൽ വസ്ത്രങ്ങൾ മണിക്കൂറുകളോളം ഇടുമ്പോൾ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ഏറ്റ് വസ്ത്രങ്ങളുടെ നിറം വേഗത്തിൽ മങ്ങുന്നു.

നിറം മങ്ങാതിരിക്കാൻ ചില വഴികൾ

തണുത്ത വെള്ളം: സാധാരണ തണുത്ത വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് നിറവും നൂലുകളുടെ ഗുണമേന്മയും നിലനിർത്താൻ സഹായിക്കും.

തിരിച്ചിട്ട് കഴുകുക: കഴുകുമ്പോഴും ഉണക്കാനിടുമ്പോഴും വസ്ത്രങ്ങൾ നിർബന്ധമായും തിരിച്ചി ഇടുക.

ഉപ്പുവെള്ളം: പുതിയ വസ്ത്രങ്ങൾ ആദ്യമായി കഴുകുമ്പോൾ അല്പം കല്ലുപ്പ് ചേർത്ത വെള്ളത്തിൽ മുക്കിവെക്കുന്നത് നിറം ഇളകിപ്പോകുന്നത് തടയാൻ സഹായിക്കും.

വിനിഗർ: വാഷിംഗ് മെഷീനിലെ അവസാന കഴുകലിൽ അര കപ്പ് വൈറ്റ് വിനിഗർ ചേർക്കുന്നത് സോപ്പ് അവശിഷ്ടങ്ങൾ മാറാനും തുണികളുടെ ശോഭ നിലനിർത്താനും നല്ലതാണ്.

തണലിൽ ഉണക്കുക: വസ്ത്രങ്ങൾ നേരിട്ട് വെയിൽ അടിക്കാത്ത, കാറ്റുള്ള തണലുള്ള സ്ഥലങ്ങളിൽ ഉണക്കാൻ ശ്രദ്ധിക്കുക.

English Summary:

Is the colour of your favourite dress fading way too fast. Here is the common mistakes you might be making while doing laundry. Here’s how you can keep your clothes looking brand new for longer.

Follow Us