Breakfast mistakes: കട്ടൻചായ മുതൽ പ്രശ്നം, വയർ കൂട്ടുന്ന പ്രഭാത ഭക്ഷണത്തിലെ ദുശ്ശീലങ്ങൾ ഇവ…
Common breakfast mistakes: രാവിലെ ആദ്യം കട്ടൻ കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുകയും പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഒരു അപകടമുണ്ടാകാം.

കൊച്ചി: കുടവയർ ആണ് പലപ്പോഴും പലരുടേയും പ്രശ്‌നം. വായർ കൂടുന്നത് പലപ്പോഴും നാം അറിയാറില്ല. നമ്മളുടെ അശ്രദ്ധമായ ചില ശീലങ്ങളാണ് ഇതിലേക്ക് നയിക്കാറ് എന്നതാണ് സത്യം. അത്തരം ചില ശീലങ്ങളിൽ ഒന്നാണ് പ്രഭാത ഭക്ഷണത്തിലെ അശ്രദ്ധ. സ്ത്രീകളിൽ ആർത്തവ വിരാമ സമയത്ത് വണ്ണം കൂടുന്നതും വയർ ചാടുന്നതും പതിവാണ്. അതും ഇത്തരം ഭക്ഷണശീലങ്ങൾ കാരണമാണ്.
വെറുംവയറ്റിൽ കട്ടൻ ചായ
രാവിലെ ആദ്യം കട്ടൻ ചായ കുടിക്കുന്നത് സ്ത്രീകൾക്ക് വയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. പ്രത്യേകിച്ച് ആർത്തവവിരാമം നേരിടുന്നവരിൽ. രാവിലെ ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ സ്പൈക്കിലേക്ക് നയിച്ചേക്കാം. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് നിങ്ങളെ കൂടുതൽ വയറിലെ കൊഴുപ്പ് കൂടുമെന്നും വിദഗ്ദ്ധർ പറയുന്നു.
ALSO READ – ഓറഞ്ച് കഴിച്ചാൽ ശരീരഭാരം കുറയുമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുന്നത് എങ്ങനെ
യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് നടത്തിയ ഒരു പഠനമനുസരിച്ച്, രാവിലെ ആദ്യം കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുകയും പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഒരു അപകടമുണ്ടാകാം. കഫീൻ ഒരു ഡൈയൂററ്റിക് ആണ്, ഇത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
പ്രോട്ടീൻ
പ്രോട്ടീൻ ഭക്ഷണം വയർ കൂട്ടുന്നതിൽ പ്രധാന ഘടകമാണ്. മുട്ട പോലുള്ളവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ പാരയാകാം. പ്രഭാതഭക്ഷണത്തിൽ മതിയായ പ്രോട്ടീൻ അടങ്ങിയിട്ടില്ലെങ്കിലും പ്രശ്നമാണ്. അമിതമാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.