Hair Care: നിങ്ങൾ തലമുടി കഴുകുന്നത് ഇങ്ങനെയാണോ? മുടിക്കൊഴിച്ചിൽ ഉറപ്പ്

Common Hair Washing Mistakes: മുടി സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലമുടി കഴുകുന്നത്. കൃത്യമായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ മുടി കൊഴിച്ചിലിന് ഇത് കാരണമാകുമെന്ന് അറിയാമോ? തലമുടിയുടെ വളർച്ചയ്ക്ക് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം...

Hair Care: നിങ്ങൾ തലമുടി കഴുകുന്നത് ഇങ്ങനെയാണോ? മുടിക്കൊഴിച്ചിൽ ഉറപ്പ്

പ്രതീകാത്മക ചിത്രം

Published: 

13 Feb 2026 | 03:01 PM

നല്ല നീളവും കട്ടിയും ആരോ​ഗ്യവുമുള്ള തലമുടി പലരുടെയും സ്വപ്നമാണ്. എന്നാൽ കാലാവസ്ഥയും, ഭക്ഷണക്രമവും മറ്റ് പല കാരണങ്ങളും ഈ ആ​ഗ്രഹത്തിന് തടസമാകാറുണ്ട്. മുടി സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലമുടി കഴുകുന്നത്. കൃത്യമായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ മുടി കൊഴിച്ചിലിന് ഇത് കാരണമാകുമെന്ന് അറിയാമോ? തലമുടിയുടെ വളർച്ചയ്ക്ക് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

മുടി അമിതമായി കഴുകുന്നത്

മുടി ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടി വരണ്ടതാക്കുകയും ചെയ്യുന്നു. അമിതമായി കഴുകുന്നത് മുടി പൊട്ടിപ്പോകുന്നതിനും കൂടുതൽ സാധ്യതയുള്ളതാക്കുന്നു.

 

തിളച്ച വെള്ളം ഉപയോഗിക്കുക

ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് മറ്റൊരു തെറ്റ്. ചൂടുവെള്ളത്തിൽ തല കഴുകുന്നത് സുഖകരമായി തോന്നാമെങ്കിലും ഇത് സത്യത്തിൽ നിങ്ങളുടെ മുടിക്ക് ദോഷകരമാണ്. ചൂടുവെള്ളം മുടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും മുടി വരണ്ടതാക്കാനും കാരണമാകുന്നു.

 

ഷാംപൂ നേരിട്ട് തലയിൽ തേക്കുന്നത്

ഷാംപൂ നേരിട്ട് തലയോട്ടിയിൽ തേക്കുന്നത് ഒഴിവാക്കണം. ഇത് തലയോട്ടിയിൽ ഷാംപൂ അടിയാനും മുടി പരുക്കനാകാനും കാരണമാകും. അല്പം വെള്ളത്തിൽ ഷാംപൂ കലർത്തിയ ശേഷം മാത്രം മുടിയിൽ തേക്കുക. കൂടാതെ, തലയോട്ടിയിലാണ് ഷാംപൂ തേക്കേണ്ടത്, മുടിയുടെ അറ്റത്തല്ല.

ALSO READ: ഹൃദയം തളരില്ല! ചായയിലോ കാപ്പിയിലോ ഇതുകൂടി ചേർക്കൂ; ഇരുന്നുള്ള ജോലി ചെയ്യുന്നവർ അറിയാൻ

 

കണ്ടീഷണർ ഉപയോഗിക്കാതിരിക്കുക

പലരും ഷാംപൂ മാത്രം ഉപയോഗിച്ച് മുടി കഴുകാറുണ്ട്. എന്നാൽ ഷാംപൂ മുടിയിലെ അഴുക്ക് നീക്കം ചെയ്യുമ്പോൾ, മുടിക്ക് ആവശ്യമായ ഈർപ്പം നൽകുന്നത് കണ്ടീഷണറാണ്. മുടിയുടെ പകുതി ഭാഗം മുതൽ താഴോട്ട് മാത്രം കണ്ടീഷണർ പുരട്ടുക. ഒരിക്കലും കണ്ടീഷണർ തലയോട്ടിയിൽ തേക്കരുത്.

 

നനഞ്ഞ മുടി ശക്തിയായി തുവർത്തുന്നത്

മുടി കഴുകിയ ഉടനെ ടവൽ ഉപയോഗിച്ച് ശക്തിയായി തുവർത്തുന്നത് മുടി പൊട്ടിപ്പോകാൻ കാരണമാകും. നനഞ്ഞിരിക്കുമ്പോൾ മുടിക്ക് ബലം കുറവായിരിക്കും. അതിനാൽ മൃദുവായ കോട്ടൺ തുണിയോ മൈക്രോ ഫൈബർ ടവലോ ഉപയോഗിച്ച് വെള്ളം പതുക്കെ ഒപ്പിയെടുക്കുക.

പഴം ഒരിക്കലും ചീഞ്ഞുപോകില്ല; ഇതാണ് ടിപ്പ്
നാരങ്ങയും ഇഞ്ചിയും മതി; തടി താനേ കുറയും, പരീക്ഷിച്ച് നോക്കൂ
മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
ഹൈവേ മുറിച്ച് കടക്കുന്ന ആനക്കൂട്ടം.
മനുഷ്യനെ വിഴുങ്ങാൻ ഒരുങ്ങുന്ന പാമ്പ്
റോഡ് സൈഡിൽ ഇരിക്കുന്നതാരാണെന്ന് കണ്ടോ?
ഏഴ് കോടി മുടക്കിയ അയ്യപ്പ സംഗമം വൻ പരാജയം