Sanju Samson’s food: എരുമപ്പാലും പഴങ്ങളും പണ്ടേ പതിവ്… പക്ഷെ പ്രീയപ്പെട്ടത് ഇതാ ഈ നാടൻ വിഭവം, ഇത്ര സിംപിളോ സഞ്ജു സാംസൺ
Sanju samson diet fitness secret: എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ സഞ്ജു പൂർണ്ണമായും ഒഴിവാക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
മൈതാനത്ത് സിക്സറുകൾ പായിക്കുന്ന സഞ്ജു സാംസണിന്റെ കരുത്തിന് പിന്നിൽ കർശനമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉറപ്പായും ഉണ്ടാകുമെന്ന് നമുക്കെല്ലാമറിയാം. വിരാട് കോലിയുടെ പരിശീലന രീതികളെ മാതൃകയാക്കി മുന്നേറുന്ന നമ്മുടെ സഞ്ജുവിന്റെ പ്രീയപ്പെട്ട ഭക്ഷണവും ഭക്ഷണ ശീലങ്ങളും എന്താണെന്ന് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുമുള്ളതാണ്. ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന വിജയഗാഥ സൃഷ്ടിക്കുന്ന സഞ്ജുവിന്റെ മാറ്റമില്ലാത്ത ചില ശീലങ്ങൾ ഏതെല്ലാമെന്നു നോക്കിയാലോ?
ഭക്ഷണത്തിലെ നിർബന്ധങ്ങൾ
എന്തും ആസ്വദിച്ചു കഴിക്കുന്ന പ്രകൃതമാണെങ്കിലും ശരീരത്തിന് ഗുണകരമായത് മാത്രമേ സഞ്ജു തിരഞ്ഞെടുക്കാറുള്ളൂ. ഏതൊരു മലയാളിയെയും പോലെ സഞ്ജുവിനും ഏറ്റവും ഇഷ്ടം കപ്പയും മീൻകറിയുമാണ് എന്ന് പണ്ട് മനോരമ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. അമ്മ ലിജി തയ്യാറാക്കുന്ന ഈ വിഭവം സഞ്ജുവിന് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ഫിറ്റ്‌നസ് നിലനിർത്താനായി ഇത് നിയന്ത്രിതമായ അളവിൽ മാത്രമേ കഴിക്കാറുള്ളൂ.
Also Read: Sanju Samson: വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു; നമീബിയക്കെതിരെ ഓപ്പണറായേക്കും; ആദ്യ സൂചന പുറത്ത്
പ്രഭാതഭക്ഷണത്തിൽ ബദാം, പിസ്ത, ഈന്തപ്പഴം എന്നിവയ്ക്കൊപ്പം ഒരു ഗ്ലാസ് പാൽ നിർബന്ധമാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ സഞ്ജു പൂർണ്ണമായും ഒഴിവാക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. അമ്മ തയ്യാറാക്കുന്ന പ്രത്യേക ഫ്രൂട്ട് സാലഡുകൾ സഞ്ജുവിന്റെ മെനുവിലെ പ്രധാന ഇനമാണ്.
മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിക്കുന്ന സഞ്ജു, ശരീരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക വ്യായാമമുറകളാണ് ചെയ്യുന്നത്. 2020-ലെ ലോക്ക്ഡൗൺ കാലത്ത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ താരം പരിശീലനത്തിനായി ചിലവഴിച്ചിരുന്നു. കുട്ടിക്കാലത്ത് ഡൽഹിയിലായിരുന്നപ്പോൾ കറന്നെടുത്ത എരുമപ്പാൽ തന്റെ മക്കൾക്കായി പിതാവ് സാംസൺ വിശ്വനാഥ് ലഭ്യമാക്കിയിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത