AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അലാറം അടിക്കുന്നതിന് തൊട്ടുമുൻപ് നാം താനേ ഉണരുന്നതിന് പിന്നിലെ കാരണമെന്ത്? ശാസ്ത്രം പറയുന്നതിങ്ങനെ

Waking Up Before Your Alarm Rings? Here is What Science Says About Your Body Clock: തലച്ചോറിലെ ഇൻ്റേണൾ ക്ലോക്ക് ഏകദേശം 24 മണിക്കൂർ സൈക്കിളിലാണ് പ്രവർത്തിക്കുന്നത്. വെളിച്ചം, ഇരുട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഇത് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ശീലമുള്ളയാളാണെങ്കിൽ, അലാറം അടിക്കുന്ന സമയം നിങ്ങളുടെ ശരീരത്തിൻ്റെ വേക് സൈക്കളുമായി പൊരുത്തപ്പെടും

അലാറം അടിക്കുന്നതിന് തൊട്ടുമുൻപ് നാം താനേ ഉണരുന്നതിന് പിന്നിലെ കാരണമെന്ത്? ശാസ്ത്രം പറയുന്നതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 18 Nov 2026 | 05:31 PM

അതിരാവിലെ കൃത്യസമയത്ത് ഉണരാൻ മൊബൈലിലോ ക്ലോക്കിലോ അലാറം വെച്ച് കിടക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ അലാറം അടിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ നമ്മൾ താനേ ഉണരുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ ‘ഇൻ്റേണൽ ക്ലോക്കാ’ണ് ഇതിന് പിന്നിലെ പ്രധാന കാരണം.

തലച്ചോറിലെ ഇൻ്റേണൾ ക്ലോക്ക് ഏകദേശം 24 മണിക്കൂർ സൈക്കിളിലാണ് പ്രവർത്തിക്കുന്നത്. വെളിച്ചം, ഇരുട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഇത് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ശീലമുള്ളയാളാണെങ്കിൽ, അലാറം അടിക്കുന്ന സമയം നിങ്ങളുടെ ശരീരത്തിൻ്റെ വേക് സൈക്കളുമായി പൊരുത്തപ്പെടും. അതായത് അലാറം അടിക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ശരീരം ഉണരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും എന്ന് സാരം.

1999-ൽ നടന്ന ഒരു പരീക്ഷണത്തിൽ, മുൻകൂട്ടി തീരുമാനിച്ച് രാവിലെ 6 മണിക്ക് ഉണർന്നവരിലും, 9 മണി വരെ ഉറങ്ങാമെന്ന് കരുതി അപ്രതീക്ഷിതമായി 6 മണിക്ക് ഉണർത്തിയവരിലും ചില വ്യത്യാസങ്ങൾ ഗവേഷകർ കണ്ടെത്തിയിരുന്നു. മുൻകൂട്ടി തീരുമാനിച്ച പ്രാകാരം ഉണർന്നവരിൽ, ഉണരുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ എ.സി.ടി.എച്ച് എന്ന ഹോർമോണിൻ്റെ അളവ് വർധിച്ചതായി കണ്ടെത്തി. കോർട്ടിസോൾ ഹോർമോണിനെ നിയന്ത്രിക്കുന്നതിൽ എ.സി.ടി.എച്ച്-ന് പങ്കുണ്ടെങ്കിലും, കോർട്ടിസോളിൻ്റെ അളവിൽ അന്ന് വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല.

Also Read: Gym Tips: വർക്കൗട്ടുകൾക്കിടയിൽ എത്ര മിനിറ്റ് റെസ്റ്റ് വേണം? മികച്ച റിസൾട്ടിന് ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ

എന്നാൽ 2025-ൽ 201 ആളുകളിൽ നടന്ന മറ്റൊരു പഠനത്തിൽ, ഉണരുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ ശരീരത്തിൽ കോർട്ടിസോളിൻ്റെ അളവ് വർധിക്കാൻ തുടങ്ങുമെന്ന് കണ്ടെത്തി. എന്നാൽ ഇത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരുന്നു. മറ്റൊരു ചെറിയ പഠനത്തിൽ, അലാറമില്ലാതെ കൃത്യസമയത്ത് ഉണരാൻ സാധിക്കുമെന്ന് അവകാശപ്പെട്ട 15 പേരിൽ പരീക്ഷണം നടത്തിയപ്പോൾ, അതിൽ അഞ്ചുപേർക്ക് മാത്രമേ ഉദ്ദേശിച്ച സമയത്തിൻ്റെ 10 മിനിറ്റ് വ്യത്യാസത്തിൽ ഉണരാൻ കഴിഞ്ഞുള്ളൂ. അതിനാൽ സ്വന്തം ശരീരത്തെ മാത്രം വിശ്വസിക്കാതെ പ്രധാനപ്പെട്ട ദിവസങ്ങളിൽ അലാറം വെക്കുന്നത് തന്നെയാണ് എപ്പോഴും സുരക്ഷിതം.

അലാറം വെച്ചതിലും വളരെ നേരത്തെ ഉണരുകയും, പിന്നീട് ഉറങ്ങാൻ കഴിയാതെ പകൽ സമയത്ത് കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു സ്ലീപ് ഇഷ്യു ആകാം. ഇത് നിരന്തരം ഇണ്ടാകുന്നു എങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. ആരോഗ്യകരമായ ദിനചര്യയ്ക്ക് കൃത്യമായ സമയത്ത് ഉറങ്ങുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

English Summary

Ever wake up just before your alarm? Science reveals that our internal clock and hormones like ACTH and cortisol naturally prepare our bodies to wake up on time.

Follow Us