AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DIY Ideas: പിസ്താ തോടുകൾ കൈയിലുണ്ടോ? ഗാർഡന് വൻ ഉപകാരിയാണേ

How to Use Pistachio Shells in Garden: പിസ്ത കഴിച്ച ശേഷം അതിന്റെ തോടുകൾ നമ്മളിൽ പലരും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഈ തോടുകൾ ഉപയോഗിച്ച് നമ്മുടെ ഗാർഡൻ അടിപൊളിയാക്കാൻ പല വഴികളുമുണ്ട്. ചെടികൾക്ക് കരുത്ത് നൽകാനും പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാനും പിസ്താ തോടുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കിയാലോ ....

DIY Ideas: പിസ്താ തോടുകൾ കൈയിലുണ്ടോ? ഗാർഡന് വൻ ഉപകാരിയാണേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Nov 2026 | 12:43 PM

നിങ്ങളുടെ ഗാർഡന് ഒരു കിടിലം മേക്കോവർ കൊടുക്കണമെന്നാണോ ആഗ്രഹം? എന്നാൽ അതിന് ഒരുപാട് പൈസ മുടക്കേണ്ടതില്ല, നിങ്ങളുടെ ചവറ്റുകുട്ട ഒന്ന് നോക്കിയാൽ മതി. പിസ്ത കഴിച്ച ശേഷം അതിന്റെ തോടുകൾ നമ്മളിൽ പലരും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഈ തോടുകൾ ഉപയോഗിച്ച് നമ്മുടെ ഗാർഡൻ അടിപൊളിയാക്കാൻ പല വഴികളുമുണ്ട്. ചെടികൾക്ക് കരുത്ത് നൽകാനും പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാനും പിസ്താ തോടുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കിയാലോ ….

പിസ്താ തോട് – ഗുണങ്ങളേറെ…

ചെടിച്ചട്ടികളിലെ ഡ്രെയിനേജ് മെച്ചപ്പെടുത്താൻ

ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞുപോകുന്ന പ്രശ്നം ഒഴിവാക്കാൻ പിസ്താ തോടുകൾ ഉപയോഗിക്കാം. ചട്ടിയുടെ അടിഭാഗത്തുള്ള ദ്വാരത്തിന് മുകളിലായി കുറച്ച് പിസ്താ തോടുകൾ നിരത്തിവെച്ച ശേഷം മണ്ണ് നിറയ്ക്കുക. ഇത് മണ്ണ് പുറത്തേക്ക് ഒഴുകിപ്പോകാതെ തടയുകയും അധിക ജലം സുഗമമായി പുറത്തേക്ക് പോകാൻ സഹായിക്കുകയും ചെയ്യും.

മൾച്ചിംഗ്

ചെടികളുടെ ചുവട്ടിലെ മണ്ണിൽ ഈർപ്പം നിലനിർത്താൻ പിസ്താ തോടുകൾ മുകളിൽ നിരത്തിയിടാം. ഇത് വേനൽക്കാലത്ത് മണ്ണ് പെട്ടെന്ന് ഉണങ്ങിപ്പോകുന്നത് തടയുകയും കളകൾ വളരുന്നത് കുറയ്ക്കുകയും ചെയ്യും. കൂടാതെ ചെടിച്ചട്ടികൾക്ക് മനോഹരമായ ഒരു ലുക്കും ഇത് നൽകും.

ALSO READ: പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ…

ജൈവവളമായി മാറ്റാം

പിസ്താ തോടുകൾ പെട്ടെന്ന് മണ്ണിൽ അലിഞ്ഞുചേരില്ലെങ്കിലും, ഇവ പൊടിച്ച് മണ്ണിൽ ചേർക്കുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൂടാതെ കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ഈ തോടുകൾ അതിലേക്ക് ചേർക്കാവുന്നതാണ്.

പിസ്താ തോട് – DIY ഐഡിയകൾ

മിനി ഫെയറി ഗാർഡൻ: പിസ്താ തോടുകൾ പച്ച പെയിന്റ് അടിച്ച് ഗാർഡനിൽ ചെറിയ തോടുകളോ നടപ്പാതയോ പോലെ ക്രമീകരിക്കാം. ഇത് ഗാർഡനിൽ പുതിയൊരു ലുക്ക് നൽകും.

ക്രിയേറ്റീവ് പ്ലാന്റർ ഡെക്കറേഷൻ: പ്ലാസ്റ്റിക് കപ്പുകളോ പഴയ പെയിന്റ് ബക്കറ്റുകളോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്ലാന്ററുകളുടെ പുറത്ത് പിസ്താ തോടുകൾ ഗ്ലൂ ഗൺ ഉപയോഗിച്ച് ഒട്ടിച്ചുവെച്ച്  പൂക്കളുടെയോ മറ്റോ ഡിസൈനുകൾ നൽകി ഭംഗിപ്പെടുത്താം.

ഡെക്കറേഷൻസ്: പിസ്താ തോടുകൾ വിവിധ നിറങ്ങളിൽ പെയിന്റ് ചെയ്ത് ഒരു ചരടിൽ കോർത്തെടുത്ത് ഗാർഡനിൽ തൂക്കിയിടാൻ മനോഹരമായ വിൻഡ് ചിംസോ ഹാങ്ങിങ് ഡെക്കറേഷനോ തയ്യാറാക്കാവുന്നതാണ്.

English Summary:

Pistachio shells, which are usually thrown away after eating the nuts, can actually be reused in several creative ways to enhance the beauty of your garden. Instead of treating them as waste, these shells can be used to support plant growth, improve soil conditions and create attractive garden decorations.

Follow Us