Diabetes Health: മധുരക്കിഴങ്ങ് ദിവസവും കഴിച്ചാൽ പ്രമേഹം കൂടുമോ കുറയുമോ? ഇതെല്ലാം അറിഞ്ഞിരിക്കണം
Sweet Potatoes And Diabetes: പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കാനാണ് പ്രമേഹ രോഗികളുടെ വിധി. ചിലപ്പോൾ പാരമ്പര്യമാകാം, ദിവസേനയുള്ള ശീലങ്ങളാകാം പലതും പ്രമേഹത്തിന് കാരണമാകാറുണ്ട്. ചോറ്, അരികൊണ്ടുള്ള മറ്റ് ഭക്ഷണങ്ങൾ, ഉരുളക്കിഴങ്ങ്, പഴങ്ങൾ തുടങ്ങി പലതിനും പ്രമേഹ രോഗികൾക്ക് വിലക്കുണ്ട്. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ മധുരക്കിഴങ്ങ് കഴിക്കുന്നത് ശരിക്കും ശരീരത്തിലെ ബ്ലഡ് ഷുഗർ ലെവൽ കൂട്ടുമോ കുറയ്ക്കുമോ?

പ്രതീകാത്മക ചിത്രം
പ്രായഭേദമന്യേ മിക്ക ആളുകളെയും ഇന്ന് പിടിമുറുക്കിയിരിക്കുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം (Diabetics). പലതും കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കാനാണ് പ്രമേഹ രോഗികളുടെ വിധി. ചിലപ്പോൾ പാരമ്പര്യമാകാം, ദിവസേനയുള്ള ശീലങ്ങളാകാം പലതും പ്രമേഹത്തിന് കാരണമാകാറുണ്ട്. ചോറ്, അരികൊണ്ടുള്ള മറ്റ് ഭക്ഷണങ്ങൾ, ഉരുളക്കിഴങ്ങ്, പഴങ്ങൾ തുടങ്ങി പലതിനും പ്രമേഹ രോഗികൾക്ക് വിലക്കുണ്ട്. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ മധുരക്കിഴങ്ങ് കഴിക്കുന്നത് ശരിക്കും ശരീരത്തിലെ ബ്ലഡ് ഷുഗർ ലെവൽ കൂട്ടുമോ കുറയ്ക്കുമോ?
കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട ഭക്ഷണമായതുകൊണ്ടും അല്പം മധുരമുള്ളതുകൊണ്ടടും പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ കഴിക്കാമോ എന്ന് സംശയിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. കൃത്യമായ അളവിലും ശരിയായ രീതിയിലും മധുരക്കിഴങ്ങ് കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാൻ ഇത് സഹായിക്കും. സാധാരണ ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ഏറെ ഉത്തമമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. അതിൻ്റെ കാരണം എന്താണെന്നല്ലേ ചിന്തിക്കുന്നത്. നമുക്ക് നോക്കാം.
ALSO READ: മീൻ ഫ്രിഡ്ജിൽ മുറിച്ചു വെക്കുന്നതാണോ അല്ലാതെ വെക്കുന്നതാണോ നല്ലത്? കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
മധുരക്കിഴങ്ങും പ്രമേഹവും
മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കുമ്പോൾ അതിൻ്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത് രക്തത്തിലേക്ക് പഞ്ചസാര പെട്ടെന്ന് കലരുന്നതിനെ തടയുകയും പ്രമേഹം പെട്ടെന്ന് ഉയരാതെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുപോലെ ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ പതുക്കെയാക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ മധുരക്കിഴങ്ങിലെ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കുമെന്ന് പഠനങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധുരക്കിഴങ്ങ് നല്ലതാണെങ്കിലും ദിവസവും കഴിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
- മധുരക്കിഴങ്ങ് എണ്ണയിൽ വറുത്ത് കഴിക്കുകയോ, ബേക്ക് ചെയ്ത് കഴിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ അതിൻ്റെ ഗ്ലൈസെമിക് ഇൻഡക്സ് ഉയരുന്നു. പുഴുങ്ങി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യകരം.
- ഒരു ചെറിയ മധുരക്കിഴങ്ങിൽ കൂടുതൽ ദിവസവും കഴിക്കരുത്. അധികമായാൽ ഇതിലെ കാർബോഹൈഡ്രേറ്റ് പ്രമേഹം കൂട്ടാൻ കാരണമാകും.
- ചോറിനോ ചപ്പാത്തിക്കോ ഒപ്പം സൈഡ് ഡിഷ് ആയി മധുരക്കിഴങ്ങ് കഴിക്കരുത്. പകരം, രാവിലെയോ വൈകുന്നേരമോ ഉള്ള പ്രധാന ഭക്ഷണത്തിന് പകരമായി ഇത് കഴിക്കുക.
- നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലിയോട് കൂടി പുഴുങ്ങി കഴിക്കുന്നത് കൂടുതൽ നാരുകൾ ശരീരത്തിൽ എത്താൻ സഹായിക്കും.
- മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഗുരുതരമായ വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ഇവ കഴിക്കരുത്.
പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ
- വെളുത്ത ചോറിന് പകരം തവിടുള്ള അരി, ചെറുധാന്യങ്ങൾ, ഓട്സ്, ബാർലി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിലെ നാരുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കും.
- ചെറുപയർ, വൻപയർ, കടല, മുതിര, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ പ്രോട്ടീനും നാരുകളും ഉയർന്ന അളവിലുണ്ട്. ഇത് വിശപ്പ് തടയുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും.
- പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, ബ്രൊക്കോളി, ചീര എന്നിവ പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ഇവയിലുള്ള പ്രകൃതിദത്ത സംയുക്തങ്ങൾ ഇൻസുലിൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
- ഏത് ഭക്ഷണമാണെങ്കിലും പാകം ചെയ്യുന്ന രീതിയും അളവും വളരെ പ്രധാനമാണ്. വറുത്തതും പൊരിച്ചതുമായ രൂപത്തിൽ കഴിക്കാതെ പുഴുങ്ങിയോ കറിവെച്ചോ കഴിക്കാൻ ശ്രദ്ധിക്കുക.
English Summary:
Does Eating Sweet Potatoes Every Day Increase or Decrease Blood Sugar. Check The Benefits And Side Effects OF eating sweet potatoes daily. Also know the limit and perfect time.