Health Tips: പുതപ്പിന് പുറത്ത് ഒരു കാൽ വെച്ചാണോ ഉറങ്ങുന്നത്? ഈ ശീലത്തിന് പിന്നിലെ കാരണം
Sleep With One Foot Outside: രാത്രിയിൽ നല്ല തണുപ്പുള്ളപ്പോഴോ അല്ലെങ്കിൽ എസി ഓൺ ചെയ്തിട്ടിരിക്കുമ്പോഴോ പോലും പുതപ്പിന് വീടുകളിൽ വലിയ ഡിമാൻഡാണ്. എന്നാൽ പുതപ്പ് ഉപയോഗിക്കുമ്പോൾ ഒരു കാൽ മാത്രം എടുത്തു പുറത്ത് വെച്ച് ഉറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ. അങ്ങനെ കാൽ പുറത്തുവച്ചില്ലെങ്കിൽ ഉറങ്ങാൻ സാധിക്കാത്ത നിരവധിപേർ നമ്മുക്ക് ചുറ്റിനുമുണ്ട്. എന്നാൽ നമ്മൾ ഈ ശീലത്തെ വലിയ കാര്യമായിട്ട് കാണാറില്ല എന്നതാണ് സത്യം.

പ്രതീകാത്മക ചിത്രം
ചൂടൊക്കെ കഴിഞ്ഞു… ഇനിയങ്ങോട്ട് നല്ല മഴക്കാലമാണ്. നാട്ടിൽ പലയിടത്തും ഇപ്പോഴെ മഴ തുടങ്ങിക്കഴിഞ്ഞു. മഴക്കാറ് കാണുമ്പോഴേ പുതപ്പിനുള്ളിൽ കയറി ചുരുണ്ടുകൂടുന്നവർ ധാരാളമാണ്. രാത്രിയിൽ നല്ല തണുപ്പുള്ളപ്പോഴോ അല്ലെങ്കിൽ എസി ഓൺ ചെയ്തിട്ടിരിക്കുമ്പോഴോ പോലും പുതപ്പിന് വീടുകളിൽ വലിയ ഡിമാൻഡാണ്. എന്നാൽ പുതപ്പ് ഉപയോഗിക്കുമ്പോൾ ഒരു കാൽ മാത്രം എടുത്തു പുറത്ത് വെച്ച് ഉറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ. അങ്ങനെ കാൽ പുറത്തുവച്ചില്ലെങ്കിൽ ഉറങ്ങാൻ സാധിക്കാത്ത നിരവധിപേർ നമ്മുക്ക് ചുറ്റിനുമുണ്ട്. എന്നാൽ നമ്മൾ ഈ ശീലത്തെ വലിയ കാര്യമായിട്ട് കാണാറില്ല എന്നതാണ് സത്യം. പക്ഷേ ശാസ്ത്രപരമായ ഈ ശീലത്തിന് പിന്നിൽ ചില വിസ്മയിപ്പിക്കുന്ന കാരണങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം.
ALSO READ: ഫ്രിഡ്ജിൽ തണ്ണിമത്തൻ കഷ്ണങ്ങളാക്കി വെക്കാമോ? കഴിക്കുന്നതിന് മുമ്പ് അറിയണം
ശരീര താപനില ക്രമീകരിക്കുക
നമ്മുടെ ശരീരത്തിന് സുഖകരമായ ഉറക്കം ലഭിക്കണമെങ്കിൽ ശരീരത്തിന്റെ താപനില ഒരു പരിധിക്കപ്പുറം കൂടാൻ പാടില്ല. നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ ശരീരം സ്വയം തണുക്കാറുണ്ട്. എന്നാൽ നിങ്ങൾ പുതപ്പ് ഉപയോഗിക്കുമ്പോൾ ശരീരത്തിലെ ആ താപനില മുഴുവനായി പുറത്തുപോകാതിരിക്കുന്നു. ഈ സമയം താപനില വർദ്ധിക്കുകയും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ചിലർ ഒരു കാൽ മാത്രം പുറത്തെടുത്ത് വച്ച് കിടന്നുറങ്ങുന്നത്. പുതപ്പിന് പുറത്തുവെക്കുന്ന ഒരു കാലിലൂടെ ശരീരത്തിലെ അമിത ചൂട് പുറന്തള്ളപ്പെടുകയും ശരീരം പെട്ടെന്ന് തണുക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന് പിന്നിലെ രഹസ്യം.
ഉള്ളംകാലിലെ രക്തക്കുഴൽ
എന്തുകൊണ്ടാണ് കൈകളോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളോ പുറത്തുവെക്കാതെ കാൽ മാത്രം പുറത്തുവെക്കുന്നത് എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. അതിന് കാരണം ഉള്ളംകൈകളിൽ മാത്രം കാണപ്പെടുന്ന പ്രത്യേക രക്തക്കുഴലുകളാണ്. ഇവ ആർട്ടീരിയോവെനസ് അനസ്റ്റമോസിസ് (Arteriovenous Anastomoses) എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ശരീരത്തിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നത് ഈ രക്തക്കുഴലുകളാണ്. ശരീരത്തിലെ ചൂടുള്ള രക്തത്തെ വേഗത്തിൽ തണുപ്പിക്കാൻ ഇവയ്ക്ക് സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
മെലാടോണിൻ ഉല്പാദനം
നമുക്ക് കൃത്യസമയത്ത് ഉറക്കം നൽകുന്നതിനും ഉറക്കത്തിൻ്റെ ഗുണനിലവാരം നിശ്ചയിക്കുന്നതും മെലാടോണിൻ എന്നറിയപ്പെടുന്ന ഹോർമോണാണ്. ശരീരത്തിൻ്റെ താപനില കുറഞ്ഞാൽ മാത്രമെ തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഈ ഹോർമോണിനെ കൂടുതൽ അളവിൽ ഉല്പാദിപ്പിക്കുകയുള്ളൂ. ചിലർക്ക് ഒരു കാൽ പുറത്തുവച്ച് ഉറങ്ങുന്ന സമയം ശരീരം തണുക്കുകയും, മെലാടോണിൻ ഹോർമോണിൻ്റെ ഉല്പാദനം കൃത്യമായി വർദ്ധിക്കുകയും ചെയ്യുന്നു. ഈ സമയത്ത് നമ്മൾ അറിയാതെ തന്നെ ഉറക്കം കിട്ടുകയും ചെയ്യും.
തെർമൽ ബാലൻസ്
മുഴുവനായി പുതപ്പ് മാറ്റിയാൽ നമുക്ക് തണുക്കും, മുഴുവനായി പുതച്ചാൽ ചൂടും കൂടും. ഈ സാഹചര്യത്തിലാണ് സുഖകരമായ ഒരു അവസ്ഥ കണ്ടെത്താനാണ് ശരീരം ഒരു കാൽപുറത്തു വച്ച് ഉറങ്ങാൻ തീരുമാനിക്കുന്നത്. ഇനി നിങ്ങൾക്ക് എപ്പോഴെങ്കിലും ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ പുതപ്പിനുള്ളിൽ നിന്ന് ഒരു കാൽ പുറത്തെടുത്ത് വച്ചാൽ മതി.
ഉറക്കം മെച്ചപ്പെട്ടില്ലെങ്കിൽ
ശാരീരിക വീണ്ടെടുക്കൽ, മാനസികാരോഗ്യം, മാനസികാവസ്ഥ, ഊർജ്ജം എന്നിവ കൃത്യമായി മുന്നോട്ട് പോകാൻ ഉറക്കം നല്ല രീതിയിൽ മെച്ചപ്പെടണം. എല്ലാവരും വ്യത്യസ്തമായിട്ടാണ് ഉറങ്ങുന്നത്. മുറിയിലെ താപനില, പുതപ്പ്, ഉറങ്ങുന്ന സ്ഥാനങ്ങൾ തുടങ്ങിയ ചെറിയ ശീലങ്ങൾ മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരത്തെയും സുഖത്തെയും കാര്യമായി ബാധിക്കുന്ന ഘടകങ്ങളാണ്.
English Summary:
Do you instinctively poke one foot out of the covers at night? It’s not just a Habit. Science says how your feet regulate body temperature and help you fall asleep faster according to sleep experts.