Indian Snakeroot: വീട്ടിൽ സർപ്പഗന്ധി ചെടിയുണ്ടെങ്കിൽ പാമ്പ് വരില്ലേ, ഇനിയുമുണ്ട് ഗുണങ്ങൾ

\വേനൽക്കാലമെത്തിയതോടെ പാമ്പ് ശല്യം രൂക്ഷമാകുന്നുണ്ട്, ഇതിനിടെ പല വിശ്വാസങ്ങളും ഉയർന്ന് വരുന്നുണ്ട്. പണ്ടുമുതലേ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് വീടിന് ചുറ്റും സർപ്പഗന്ധി ചെടി വളർത്തിയാൽ പാമ്പുകൾ അടുക്കില്ല എന്നത്. ഈ വിശ്വാസം കാരണം പലരും വീടിന്റെ അതിരുകളിലും മുറ്റത്തും സർപ്പഗന്ധി നട്ടുപിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് സത്യമാണോ, അതോ വെറുമൊരു വിശ്വാസം മാത്രമാണോ?

Indian Snakeroot: വീട്ടിൽ സർപ്പഗന്ധി ചെടിയുണ്ടെങ്കിൽ പാമ്പ് വരില്ലേ, ഇനിയുമുണ്ട് ഗുണങ്ങൾ

Indian Snakeroot

Updated On: 

20 Apr 2026 | 04:50 PM

വേനൽക്കാലമെത്തിയതോടെ പാമ്പ് ശല്യം രൂക്ഷമാകുന്നുണ്ട്, ഇതിനിടെ പല വിശ്വാസങ്ങളും ഉയർന്ന് വരുന്നുണ്ട്. പണ്ടുമുതലേ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് വീടിന് ചുറ്റും സർപ്പഗന്ധി ചെടി വളർത്തിയാൽ പാമ്പുകൾ അടുക്കില്ല എന്നത്. ഈ വിശ്വാസം കാരണം പലരും വീടിന്റെ അതിരുകളിലും മുറ്റത്തും സർപ്പഗന്ധി നട്ടുപിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് സത്യമാണോ, അതോ വെറുമൊരു വിശ്വാസം മാത്രമാണോ?

സർപ്പഗന്ധിയുടെ വേരുകൾക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്. ഈ ഗന്ധം പാമ്പുകളെ അകറ്റാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിന് കൃത്യമായ ശാസ്ത്രീയ തെളിവുകളില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു ചെടിയുടെ സാന്നിധ്യം കൊണ്ട് മാത്രം പാമ്പുകളെ പൂർണ്ണമായി തടയാനാവില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സർപ്പഗന്ധിയുടെ വേരുകളിൽ അടങ്ങിയിരിക്കുന്ന ചില രാസഘടകങ്ങൾ പാമ്പുകൾക്ക് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ടാകാം ഇത്തരമൊരു വിശ്വാസം ഉടലെടുത്തത്.

ALSO READ : Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം? 

സർപ്പ​ഗന്ധിയുടെ ഔഷധ​ഗുണങ്ങൾ

സർപ്പഗന്ധിയെ പാമ്പുമായി ബന്ധിപ്പിക്കുന്നത് പ്രധാനമായും അതിന്റെ ഔഷധ ഗുണങ്ങൾ കൊണ്ടാണ്. പണ്ട് പാമ്പുകടിയേറ്റാൽ വിഷം കുറയ്ക്കാൻ ആയുർവേദ ചികിത്സയിൽ സർപ്പഗന്ധിയുടെ വേരുകൾ ഉപയോഗിച്ചിരുന്നു. ‘സർപ്പഗന്ധി’ എന്ന പേര് വരാൻ കാരണവും ഇതാണ്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സർപ്പഗന്ധിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ‘റെസർപിൻ’ എന്ന മരുന്ന് ലോകവ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഈ ചെടിയുടെ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു. പാമ്പുകളെ അകറ്റുമോ എന്ന കാര്യത്തിൽ ശാസ്ത്രീയ ഉറപ്പില്ലെങ്കിലും, ഒരു ഔഷധ സസ്യം എന്ന നിലയിൽ സർപ്പഗന്ധി വീട്ടിൽ വളർത്തുന്നത് മികച്ചതാണ്.

Follow Us
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്