Moringa Benefits: മുരിങ്ങ എടുത്തോ, മുടിക്കൊഴിച്ചിലിനെ പമ്പ കടത്താം
Moringa Benefits For Hair Growth: മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ്. കൂടാതെ കുടലിന്റെ ആരോഗ്യവും സംരക്ഷിക്കും. അതേസമയം മുരിങ്ങയിലെ വിറ്റാമിൻ ബി ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ് എന്നിവയാലും ഇവ സമ്പന്നമാണ്. എന്നാൽ മുടിക്കൊഴിച്ചിൽ അകറ്റാനും മുരിങ്ങ സഹായിക്കുമെന്ന് അറിയാമോ?
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങ. ഇതിന്റെ ഇലയും കായുമെല്ലാം ഗുണകരമാണ്. മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ്. കൂടാതെ കുടലിന്റെ ആരോഗ്യവും സംരക്ഷിക്കും. അതേസമയം മുരിങ്ങയിലെ വിറ്റാമിൻ ബി ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ് എന്നിവയാലും ഇവ സമ്പന്നമാണ്.
എന്നാൽ മുടിക്കൊഴിച്ചിൽ അകറ്റാനും മുരിങ്ങ സഹായിക്കുമെന്ന് അറിയാമോ? മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ മുടി കൊഴിച്ചിൽ തടയാനും മുടിക്ക് നല്ല തിളക്കം നൽകാനും സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിന് മുരിങ്ങ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നോക്കിയാലോ….
മുരിങ്ങ എങ്ങനെ ഉപയോഗിക്കാം?
മുടിക്കൊഴിച്ചിലാൽ ബുദ്ധിമുട്ടുന്നവർക്ക് മുരിങ്ങയിലെ ഹെയർമാസ്ക് പരീക്ഷിക്കാവുന്നതാണ്. ഇതിനായി മുരിങ്ങയില അരച്ച് ഇതിലേക്ക് അൽപം തൈരോ തേനോ ചേർക്കാം. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി ചേർത്ത് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ വേരുകൾക്ക് ബലം ലഭിക്കാൻ ഇത് നല്ലതാണ്.
ALSO READ: മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാകുമോ? അറിയാൻ വഴിയുണ്ട്
മുരിങ്ങ ഓയിലാണ് മറ്റൊരു ഓപ്ഷൻ. മുരിങ്ങ എണ്ണ നേരിട്ടോ വെളിച്ചെണ്ണയിൽ ചേർത്തോ ഉപയോഗിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുന്നത് മുടി വളർരാൻ സഹായിക്കുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.
അതുപോലെ, മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം മുടികഴുകാനായി ഉപയോഗിക്കാവുന്നതാണ്. ഇത് താരാൻ അകറ്റാൻ ഗുണം ചെയ്യും. ഇവയ്ക്ക് പുറമേ മുരിങ്ങയില പൊടിച്ച് ചായയായി കുടിക്കുന്നതും നല്ലതാണ്. ശരീരത്തിലെ ടോക്സീനുകളെ പുറന്തള്ളാൻ ഇത് സഹായിക്കും. കൂടാതെ, മുടിയുടെ വേരുകൾക്ക് ഉള്ളിൽ നിന്ന് പോഷണം നൽകുകയും ചെയ്യും.
വീഡിയോ കാണാം
നിസാരമായി കരുതേണ്ട, മുരങ്ങ ആള് കേമനാണ്#malayam #kerala #kearalanews #malayam #TV9Malayam #viralvideo #viral #Moringa #moringabenefits #MoringaMagic #moringaoil #moringawater
= #moringawater pic.twitter.com/xdlvFuERqC
— TV9 Malayalam (@tv9malayalam) March 26, 2025
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല, ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.