AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

Snake Prevention Tips: വേനൽക്കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്കോ പരിസരങ്ങളിലോ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അവയെ അകറ്റിനിർത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതാണ്. പാമ്പ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകളും പരിശോധിച്ചാലോ...

Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 20 Apr 2026 | 11:00 PM

ചൂട് കൂടുംതോറും നാട്ടിൽ പാമ്പിൻ്റെ ശല്യവും വർദ്ധിക്കും. വേനൽക്കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്കോ മറ്റ്  പരിസരങ്ങളിലോ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അവയെ അകറ്റിനിർത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പാമ്പ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകളും എന്താലാമാണെന്ന് പരിശോധിക്കാം…

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതാണ്. വീടിന് ചുറ്റുമുള്ള കാടും പുല്ലും വെട്ടിത്തെളിക്കുക. മതിലുകളിലോ തറയിലോ ഉള്ള വിള്ളലുകളും മാളങ്ങളും സിമന്റ് ഉപയോഗിച്ച് അടയ്ക്കുക. കൂടാതെ. വിറകും പഴയ സാധനങ്ങളും അടുക്കി വെക്കുമ്പോൾ തറയിൽ നിന്ന് അല്പം ഉയരത്തിൽ വെക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടരുത്. ഇത് എലികൾ പെരുകാൻ കാരണമാകും. അതിലൂടെ പാമ്പ് വരാനുള്ള സാഹചര്യമൊരുക്കും. ജനാലയും വാതിലും രാത്രിയിൽ തുറന്നിടരുത്. ജനാലകൾക്കും വാതിലുകൾക്കും നെറ്റ് ഘടിപ്പിക്കുന്നതും നല്ലതാണ്. രാത്രിയിൽ വീടിന് പുറത്ത് ലൈറ്റിടുന്നതും നല്ലതാണ്. കൂടാതെ, വെളുത്തുള്ളി അരച്ച് വെള്ളത്തിൽ കലക്കി വീടിന് ചുറ്റും തളിക്കുന്നത് പാമ്പുകളെ അകറ്റാൻ സഹായിക്കുമെന്നാണ് പഴമക്കാർ പറയപ്പെടുന്നു.‌‌ അതും പരീക്ഷിക്കാവുന്നതാണ്.

ALSO READ: കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് ഗുണമോ ദോഷമോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഷീറ്റുകളോ മറ്റു വസ്ത്രങ്ങളോ കുന്നുകൂട്ടിയോ ചുരുണ്ടു കൂട്ടിയോ സൂക്ഷിക്കരുത്. സ്കൂട്ടറിലും കാറിലും തലയണയിലും ഷൂവിലും എല്ലാം പാമ്പ് പതുങ്ങിയിരിക്കാൻ സാധ്യതയുള്ളതാണ്. അതിനാൽ അവ നല്ല പോലെ പരിശോധിച്ച ശേഷം മാത്രമെ ഉപയോ​ഗിക്കാൻ പാടൂള്ളൂ. ഷൂസ് തുറസായ ഇടങ്ങളിൽ ഇടാതെ പാമ്പ് വരാൻ സാധ്യതയില്ലാത ഭാഗത്ത് സൂക്ഷിക്കാൻ ശ്രമിക്കുക.

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്

കാലിൽ ആണ് പാമ്പിൻ്റെ കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. കടിയേറ്റ ഭാഗത്തിനു മുകളിലായി വിഷം വ്യാപിക്കാതിരിക്കാൻ ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്ത ഓട്ടം സുഗമമാക്കണം. രോ​ഗിയെ കിടത്തരുത്, അഥവാ കിടത്തേണ്ടി വന്നാൽ ചരിച്ചുകിടത്തുക, കടിയേറ്റ ഭാ​ഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കാൻ ശ്രമിക്കുക. എത്രയും വേഗം ആന്റി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കാനുള്ള നടപടി എടുക്കേണ്ടതാണ്. ഭയപരവേഷമുണ്ടായാൽ രക്തയോട്ടം കൂടിയാൽ പാമ്പ് കടിയേറ്റുള്ള മരണം വേഗത്തിലാകും. അതും കൊണ്ട് സമാധാനത്തോടെ കാര്യങ്ങൾ ഇടപെടാൻ ശ്രമിക്കുക

Follow Us