AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Protien: ചിക്കനും പൗഡറും വേണ്ട, പ്രോട്ടീൻ കിട്ടാൻ ഇവ കഴിച്ചാൽ മതി

High Protein Foods: പ്രോട്ടീൻ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ വരുന്നത് ചിക്കനും മുട്ടനും പ്രോട്ടീൻ പൗഡറുമൊക്കെയാകും. എന്നാൽ ഇവ ഇഷ്ടമില്ലാത്തവർ എന്തുചെയ്യും? വിഷമിക്കേണ്ട, നമ്മുടെ അടുക്കളയിലെ പല ഭക്ഷ്യവസ്തുക്കളും പ്രോട്ടീൻ സമ്പന്നമാണെന്ന് അറിയാമോ? ഒരു നേരത്തെ ഭക്ഷണത്തിൽ നിന്ന് ഏകദേശം 20 ​ഗ്രാം പ്രോട്ടീൻ വരെ ഇവ നൽകും.

Protien: ചിക്കനും പൗഡറും വേണ്ട, പ്രോട്ടീൻ കിട്ടാൻ ഇവ കഴിച്ചാൽ മതി
Representational ImageImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 20 Apr 2026 | 08:27 PM

ജിമ്മിൽ പോകുന്നവർ എപ്പോഴും പറയുന്ന രണ്ട് വാക്കുകളാണ് കലോറിയും പ്രോട്ടീനും. ഇതിൽ പ്രോട്ടീന് വേണ്ടിയാണ് വേ പ്രോട്ടീൻ പോലെയുള്ള പൊടികൾ കലക്കി കുടിക്കാറുണ്ട്.  ശരീരത്തിന്റെയും പേശികളുടെയും വളർച്ചയ്ക്കും ആരോ​ഗ്യത്തിനും പ്രോട്ടീൻ വളരെ അത്യന്താപേക്ഷിതമാണ്. സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ വരുന്നത് ചിക്കനും മട്ടനും മുട്ടയുയൊക്കെയാണ്. എന്നാൽ ഇവ ഇഷ്ടമില്ലാത്തവർ എന്തുചെയ്യും? പ്രത്യേകിച്ച് വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർ. വിഷമിക്കേണ്ട, നമ്മുടെ അടുക്കളയിലെ പല ഭക്ഷ്യവസ്തുക്കളും പ്രോട്ടീൻ സമ്പന്നമാണെന്ന് അറിയാമോ? ഒരു നേരത്തെ ഭക്ഷണത്തിൽ നിന്ന് ഏകദേശം 20 ​ഗ്രാം പ്രോട്ടീൻ വരെ ഇവ നൽകും. അത് എന്തെല്ലാമാണെന്ന് നോക്കാം…

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ

​ഗ്രീക്ക് യോ​ഗർട്ട്

സാധാരണ തൈരിനേക്കാൾ‌ പ്രോട്ടീൻ ഗ്രീക്ക് യോഗേർട്ടിൽ അടങ്ങിയിട്ടുണ്ട്. രാവിലെ പഴങ്ങൾക്കും നട്സിനുമൊപ്പം ​ഗ്രീൻ യോ​ഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്. 200 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ നിന്ന് ഏകദേശം 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.

പനീർ

പ്രോട്ടീൻ ധാരളമായി അടിങ്ങിട്ടുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് പനീർ. പാൽ ഉത്പനമായ പനീർ കറിയിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും. 100 ഗ്രാം പനീറിൽ ഏകദേശം 18-20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ALSO READ: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

സോയ ചങ്ക്സ്

ചിക്കൻ ഇഷ്ടമില്ലാത്തവർക്ക് ചിക്കന് പകരക്കാരനായി സോയ ചങ്ക്സ് ഉപയോ​ഗിക്കാവുന്നതാണ്. വെറും 50 ഗ്രാം ഉണങ്ങിയ സോയ ചങ്ക്സിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

മുട്ട

പ്രോട്ടീൻ ശരീരത്തിന് ലഭിക്കാൻ മുട്ട ഏറ്റവും മികച്ച ഓപ്ഷനാണ്. ഓംലെറ്റായോ പുഴുങ്ങിയോ മറ്റ് രീതികളിലോ കഴിക്കാവുന്നതാണ്. നാല് വലിയ മുട്ടകളിൽ നിന്ന് ഏകദേശം 24 ഗ്രാം പ്രോട്ടീൻ ലഭിക്കും. മഞ്ഞക്കരു ചേർത്ത് കഴിച്ചാലും ശരീരത്തിന് നല്ലതാണ്. നാല് മുട്ടയുടെ വെള്ള കഴിക്കുന്നതിന് പകരം രണ്ട് മുഴുവനായി കഴിക്കുന്നതിന് തുല്യമാണെന്ന് ഡയറ്റീഷ്യന്മാർ അഭിപ്രായപ്പെടുന്നത്.

കടല, പരിപ്പ് വർ​ഗങ്ങൾ

കടല, പരിപ്പ് തുടങ്ങിയവയിൽ നിന്നും പ്രോട്ടീൻ ലഭിക്കുന്നതാണ്. വേവിച്ച് കറിയായോ സാലഡ് ആയോ ഉപയോഗിക്കാം. ഒരു കപ്പ് വേവിച്ച പരിപ്പിൽ ഏകദേശം 18 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Follow Us