Health Tips: പാൽ ആരോഗ്യത്തിന് ദോഷമാകുന്നത് എപ്പോൾ? പ്രായമായവർക്ക് ഹൃദ്രോഗ സാധ്യതയും
Milk Consumption And Heart Diseases: പാലിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകളും കൊളസ്‌ട്രോളുമാണ് ഹൃദയത്തിൻ്റെ താളം തെറ്റിക്കുന്നത്. പാലുൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം ഹൃദ്രോഗ രോഗികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. എന്നാൽ മിതമായ അളവിലുള്ള ഉപഭോഗം ഒരിക്കലും ദോഷകരമാവുകയില്ല.

Milk
പാലും പാൽ ഉൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഇതുമൂലം ചില സാഹചര്യങ്ങളിൽ ആരോഗ്യത്തിന് പ്രശ്നങ്ങളും സംഭവിക്കാം. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഒരു പഠനമനുസരിച്ച്, പാൽ ഹൃദ്രോഗത്തിനോ പക്ഷാഘാതത്തിനോ സാധ്യത വർദ്ധിപ്പിക്കുമെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്.
പ്രായമായ പുരുഷന്മാരിൽ രണ്ട് പതിറ്റാണ്ടുകളായി നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവന്നിരിക്കുന്നത്. എന്നാൽ അതിന് മുമ്പ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്, പാലുൽപ്പന്നങ്ങൾ ഹൃദയത്തിനെ ദോഷമായി ബാധിക്കുമെന്നാണ്. കൂടുതൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് സ്‌ട്രോക്കിനും മരണത്തിനും സാധ്യതയുണ്ടെന്നാണ് ഗവേഷണം കണ്ടെത്തിയിരിക്കുന്നത്.
ALSO READ: പതിവായി ഹെയർസ്റ്റൈൽ ചെയ്യുന്നവരാണോ… സൂക്ഷിക്കണം; നിങ്ങളുടെ മുടി അപകടത്തിൽ
പാലിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകളും കൊളസ്‌ട്രോളുമാണ് ഹൃദയത്തിൻ്റെ താളം തെറ്റിക്കുന്നത്. പാലുൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം ഹൃദ്രോഗ രോഗികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. എന്നാൽ മിതമായ അളവിലുള്ള ഉപഭോഗം ഒരിക്കലും ദോഷകരമാവുകയില്ല. ഉയർന്ന അളവിൽ പാൽ കഴിക്കുന്നത്, ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ഹൃദയാരോഗ്യം മോശമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അതിനാൽ, നിങ്ങളുടെ ആരോഗ്യാവസ്ഥ മനസ്സിലാക്കി ശരീരത്തിന് അനുയോജ്യമായ പാലുൽപ്പന്നങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഹൃദ്രോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ തുടങ്ങിയവയുള്ള ആളുകൾ. എന്നുകരുതി ഒരിക്കലും പാലും പാലുൽപ്പന്നങ്ങളും മൊത്തത്തിൽ ഒഴിവാക്കണമെന്നല്ല പറയുന്നത്. മറ്റേത് ഭക്ഷണം പോലെത്തന്നെയും അമിതമായാൽ പാലും ദോഷകരമാണ്. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.